Sunday 18 February 2018

ശശികലയ്ക്ക് ജയില്‍ വീടുപോലെ; തോന്നുന്പോള്‍ പുറത്തുപോകാം

By Subha Lekshmi B R.21 Aug, 2017

imran-azhar

ബംഗളൂരു: അനധികൃത സ്വത്ത് സന്പാദന കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയും ബന്ധു ഇളവരശിയും ജയിലിനു പുറത്തേക്കു പോയിരുന്നതായി റിപ്പോര്‍ട്ട്. ജയിലിലെ അഴിമതികളെക്കുറിച്ച് അന്വേഷിക്കുന്ന ആന്‍റി കറപ്ഷന്‍ ബ്യൂറോയ്ക്ക് മുന്‍ ജയില്‍ ഡിഐജി ഡി. രൂപ ജയിലിലെ സിസിടിവി ദൃശ്യങ്ങള്‍ തെളിവായി നല്‍കി. ജയില്‍ വസ്ത്രങ്ങള്‍ ധരിക്കാതെ ഇരുവരും പുറത്തു പോകുന്ന ദൃശ്യങ്ങളാണ് കൈമാറിയത്.

 

ജയിലില്‍ ശശികല ആഡംബര ജീവിതമാണ് നയിക്കുന്നതെന്ന് നേരത്തേ രൂപ ജയില്‍ മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.