Monday 19 February 2018

മുന്‍ കേന്ദ്രമന്ത്രി സന്‍വര്‍ലാല്‍ ജാട്ട് അന്തരിച്ചു

By sruthy sajeev .09 Aug, 2017

imran-azhar


ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ സന്‍വര്‍ലാല്‍ ജാട്ട് (62) അന്തരിച്ചു. ബുധനാഴ്ച രാവിലെ ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. രാജസ്ഥാനിലെ അജ്മീറില്‍നിന്നുള്ള എംപിയായ സന്‍വര്‍ലാല്‍ നരേന്ദ്ര മോദി മന്ത്രിസഭയില്‍ ജലവിഭവവകുപ്പ് സഹമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂലൈ 22 ജയ്പൂരില്‍ അമിത് ഷാ പങ്കെടുത്ത പരിപാടിക്കിടെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നു തളര്‍ന്നു വീണ സന്‍വര്‍ലാലിനെ എസ്എംഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി എയിംസിലേക്കു മാറ്റുകയായിരുന്നു.