Tuesday 22 January 2019


നാലു സ്ത്രീകളെ കൂട്ടബലാത്സംഗത്തിനിരയാക്കി; എതിര്‍ത്തയാളെ വെടിവെച്ചു കൊന്നു

By Subha Lekshmi B R.25 May, 2017

imran-azhar

നോയ്ഡ: ഉത്തര്‍പ്രദേശിലെ നോയ്ഡയില്‍ കാറില്‍ സഞ്ചരിക്കുകയായിരുന്ന നാലു സ്ത്രീകളെ കൂട്ടബലാത്സംഗത്തിനിരയാക്കി. ഇവര്‍ക്കൊപ്പമുണ്ടായിരുന്നയാളെ വെടിവെച്ചു കൊന്ന
ശേഷമായിരുന്നു സ്ത്രീകളെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. പുലര്‍ച്ചെ 1.30ഓടെ ഗൌതമബുദ്ധനഗറില്‍ യമുന എക്സ്പ്രസ് വേയ്ക്ക് സമീപമാണ് സംഭവം. ഒരു കുടുംബത്തിലെ നാലു സ്ത്ര ീകളാണ് കാറിലുണ്ടായിരുന്നത്. ഹൈവേ കൊളളക്കാരാണ് പ്രതികളെന്നാണ് വിവരം. സ്ത്രീകള്‍ക്കൊപ്പമുണ്ടായിരുന്ന ബന്ധു അവരെ രക്ഷിക്കാന്‍ ശ്രമിച്ചു. തുടര്‍ന്നാണ് ഇയാളെ വെടിവെച്ച ുകൊന്നത്. അതിനുശേഷം സ്ത്രീകളെ അടുത്തുളള വയലിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോകുകയായിരുന്നു. മണിക്കൂറുകളോളം സ്ത്രീകള്‍ പീഡനത്തിനിരയായതായാണ് വിവരം. ഇവരുടെ പണവും മറ്റും കൊളളയടിച്ച ശേഷമായിരുന്നു പീഡനം.

 

കഴിഞ്ഞ ജൂലായില്‍ ഒരു സ്ത്രീയെയും അവരുടെ 13~കാരി മകളെയും ഹൈവേകൊളളക്കാര്‍ കൂട്ടബലാത്സംഗത്തിനിരയാതക്കിയിരുന്നു.