Wednesday 24 May 2017

എംഎല്‍എ ഹോസ്റ്റലില്‍ കൌമാരക്കാരിയെ പീഡിപ്പിച്ചു

By Subha Lekshmi B R.21 Apr, 2017

imran-azhar

നാഗ്പുര്‍: എംഎല്‍എ ഹോസ്റ്റലില്‍ കൌമാരക്കാരിക്ക് പീഡനം. നാഗ്പൂരില്‍ സിവില്‍ ലൈന്‍സ് ഏരിയയിലെ എംഎല്‍എ ഹോസ്റ്റലിലാണ് പതിനേഴുകാരി പീഡിപ്പിക്കപ്പെട്ടത്. ഈ മാസം 14നായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഗിട്ടികദം സ്വദേശികളായ മനോജ് ഭഗത് (44), രജത് മാദ്രെ(19) എന്നിവരാണ്
അറസ്റ്റിലായത്.

 

പ്രതികള്‍ക്കു മുന്‍പരിചയമുണ്ടായിരുന്ന പെണ്‍കുട്ടിയെ ബന്ധുക്കള്‍ക്കൊപ്പം ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകണമെന്നു തെറ്റിദ്ധരിപ്പിച്ചാണ് ഭഗത് വാഹനത്തില്‍ കയറ്റുകയായിരുന്നു. പിന്നീട് എംഎല്‍എ ഹോസ്റ്റലിന്‍റെ പാര്‍ക്കിംഗ് ഗ്രൌണ്ടില്‍ വാഹനം പാര്‍ക്ക് ചെയ്ത് ഇയാള്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു. തുടര്‍ന്ന് മുന്‍കൂട്ടി ബുക്ക് ചെയ്തിരുന്ന
എംഎല്‍എ ഹോസ്റ്റലിലെ മുറിയില്‍ എത്തിച്ച് രജതും പെണ്‍കുട്ടിയെ പീഡിപ്പിച്ചു. പിന്നീട് പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിര ുന്നു.