By online desk .01 Apr, 2020
ന്യൂയോര്‍ക്ക്: ലോകത്താകെ കൊറോണവൈറസ് ബാധിതരുടെ എണ്ണം ഒമ്പത് ലക്ഷം കവിഞ്ഞു. മരണ സംഖ്യ 47194 ആയി അമേരിക്കയിൽ മാത്രം രോഗികളുടെ എണ്ണം രണ്ടുലക്ഷത്തിനുമുകളിലായി .കൂടാതെ അവിടെ 4300 ലധികം പേർ മരിക്കുകയും ചെയ്തു.
അതേ സമയം യുകെ യിലും സപെയിനിലും ഒരു ദിവസത്തിനിടെ ഉയർന്ന മരണനിരക്കാനാണ് രേഖപ്പെടുത്തിയിരിക്കുന്നത് യുകെയില്‍ 563 ഉം സ്പെയിനില്‍ 864 ഉം പേരും ബുധനാഴ്ചമാത്രം മരിച്ചു . സ്പെയിനില്‍ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് യുകെയില്‍ ആകെ മരണം 2352 ഉം സ്പെയിനില്‍ 9387 ഉം ആണ്.
അതിനിടയിൽ ഇറ്റലിയിലെ മരണസംഖ്യ 13,155 ആണ് . കഴിഞ്ഞ ഒരു ദിവസം അവിടെ രേഖപ്പെടുത്തിയത് 727 മരണമാണ്. ഫ്രാന്‍സില്‍ -4032, ചൈന-3312, ഇറാന്-3036,നെതര്‍ലന്‍ഡ്സ്-1173 എന്നിങ്ങനെയാണ് ആകെ മരിച്ചവരുടെ എണ്ണം. വെറും ഒരാഴ്ച കൊണ്ട് ലോകമാകമാനം നാല് ലക്ഷം പേർക്ക് രോഗം സ്ഥിരീകരിച്ചു.