Tuesday 19 January 2021




രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള വലിയ പ്രതിസന്ധിയെന്ന് യുഎന്‍; ചൊവ്വാഴ്ച മാത്രം യുഎസില്‍ മരിച്ചത് 800 പേർ

By Sooraj Surendran .01 Apr, 2020

imran-azhar

 

 

ന്യൂയോർക്ക്: രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെർസ്. ചൈന, ഇറ്റലി, സ്‌പെയിൻ എന്നീ രാജ്യങ്ങൾക്ക് ശേഷം കൊറോണ വൈറസ് ബാധ ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത് യുഎസിലാണ്. റിപ്പോർട്ടുകളനുസരിച്ച് ചൊവ്വാഴ്ച മാത്രം യുഎസിൽ മരിച്ചത് 800 പേരാണ്. നിലവിൽ യുഎസിൽ മരണസംഖ്യ 3,700 ആയി. കൊറോണ മരണനിരക്കിൽ മൂന്നാം സ്ഥാനത്താണ് യുഎസ്. കൊറോണ വൈറസ് ബാധ രാജ്യത്തിൻറെ സാമ്പത്തിക മേഖലയിലും വൺ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. കൊറോണയുടെ ഭാഗമായുള്ള സാമ്പത്തിക മാന്ദ്യം ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളെ ഗണ്യമായി ബാധിക്കില്ലെന്നും യുഎൻ റിപ്പോർട്ട് പറയുന്നു. എന്നാൽ ഇതിന്‍റെ കാരണങ്ങൾ റിപ്പോർട്ട് വ്യക്തമാക്കുന്നില്ല.

 

കൊറോണ ബാധയെ തുടർന്ന് 24 മണിക്കൂറിനിടെ മരിച്ചത് നാലായിരത്തിലധികം പേരാണ്. ഇറ്റലിയില്‍ 837, സ്‌പെയിനില്‍ 748, ഫ്രാന്‍സില്‍ 499, യുകെയില്‍ 381 മരണങ്ങള്‍ ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ലോകത്താകെ മരിച്ചവരുടെ എണ്ണം 42,000 പിന്നിടുകയും, രോഗബാധിതരുടെ എണ്ണം 8,57,000 ആകുകയും ചെയ്തു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് പ്രായമായവരും, ആരോഗ്യം കുറഞ്ഞവരും വീടുകളിൽ തന്നെ കഴിയണമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. വളരെ വേദനാജനകമായ രണ്ടാഴ്ചയെ ആണ് രാജ്യം നേരിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.