Sunday 23 April 2017

എംജിആറിനു ശേഷം ജയലളിത നേരിട്ട പ്രതിസന്ധിയിലൂടെ താനുമെന്ന് ശശികല

By Subha Lekshmi B R.13 Feb, 2017

imran-azhar

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയ പ്രതിസന്ധി തുടരവേ കൂവത്തൂരിലെ റിസോര്‍ട്ടില്‍ കഴിയുന്ന എം.എല്‍എമാര്‍ക്ക് മുന്നില്‍ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി വി കെ ശശികല കണ്ണീര്‍ വാര്‍ത്തു.ശത്രുക്കള്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ അതു വിലപോവില്ലെന്നും ശശികല പറഞ്ഞു. എംജിആറിനു ശേഷം അമ്മ (ജയലളിത) നേരിട്ട അതേ പ്രതിസന്ധിയിലൂടെയാണു താനും കടന്നു പോകുന്നത്.ജീവനുള്ളിടത്തോളം കാലം പാര്‍ട്ടിയെയും സര്‍ക്കാരിനെയും സംരക്ഷിക്കും. എംഎല്‍എമാരുടെ പിന്തുണ ഉണ്ടായിട്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കാത്ത ഗവര്‍ണറുടെ നടപടി ദുരൂഹമാണെന്നും ഇതിനെതിരെ പ്രതിഷേധിക്കുമെന്നും ശശികല പറഞ്ഞു.എംഎല്‍എമാര്‍ തടങ്കലിലല്ളെന്നു പറഞ്ഞശശികല പാര്‍ട്ടി ഒരു കുടുംബം പോലെ ഒറ്റക്കെട്ടാണെന്നും പ്രഖ്യാപിച്ചു.