Saturday 30 May 2020




സ്പാനിഷ് നഴ്സിംഗ് ഹോമുകളിൽ വൈറസ് ബാധിച്ചവരുടെ മൃതദേഹങ്ങൾ കണ്ടെത്തി

By online desk .25 Mar, 2020

imran-azhar


മാഡ്രിഡ് : കൊറോണ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ സ്പെയിനിലെ ലെ യൂസേരയിലെ നഴ്സിംഗ്ഹോമുകൾ അണുവിമുക്തമാക്കുന്ന സ്പാനിഷ് സൈനികർ കൊറോണ വൈറസ് മൂലം മരിച്ചവരുടെ മൃതദേഹങ്ങൾ കണ്ടെത്തി .

 

കൊറോണവൈറസ് ബാധ മൂലം പ്രായമായ ആളുകൾ അവരുടെ കിടക്കയിൽ സ്വയം രക്ഷപ്പെടാനാവാതെ മരിക്കുന്നുവെന്ന് സ്പാനിഷ് പ്രതിരോധ മന്ത്രി മാർഗരിറ്റ റോബിൾസ് പറഞ്ഞു. എന്നാൽ ഇങ്ങനെ മരിക്കുന്നവരുടെ കണക്കുകളോ നഴ്സിംഗ് ഹോമിന്റെ വിവരങ്ങളോ കണ്ടെത്തിയിട്ടില്ല.

 

കഴിഞ്ഞ ദിവസം 6,600 പുതിയ കൊറോണ വൈറസ് കേസുകളാണ് സ്‌പെയ്നിൽ റിപ്പോർട്ട് ചെയ്തത് എന്നാൽ ആകെ വൈറസ് ബാധിതരുടെ എണ്ണം 39,600എത്തി . മരണസംഖ്യ ഒരുദിവസം കൊണ്ട് 514 എണ്ണം വർദ്ധിച്ചു 2,700 ആയി.

 

“ഇതൊരു ദുഷ്‌കരമായ ആഴ്ചയാണ്,” സ്‌പെയിനിലെ ആരോഗ്യ അടിയന്തര കേന്ദ്രം മേധാവി ഡോ. ഫെർണാണ്ടോ സിമോൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

മൃതദേഹങ്ങൾ കുന്നുകൂടി , സൗകര്യം തികയാതെ വന്നതോടെ താൽക്കാലിക മൃതദേഹസൂക്ഷിനായി മാഡ്രിഡ് ഒരു പൊതു സ്കേറ്റിംഗ് റിങ്ക് ഏറ്റെടുത്തു. ഇന്നുവരെ, 1,535 പേർ സ്പാനിഷ് തലസ്ഥാനത്ത് മരിച്ചു, ദേശീയ മൊത്തത്തിന്റെ പകുതിയിലധികമാണവ.


സ്‌പെയിനിന്റെ ഔദ്ധ്യോഗിക ശാസ്ത്ര ഗവേഷണ സ്ഥാപനമായ സി‌എസ്‌ഐസിയുടെ കണക്കനുസരിച്ച് 2019 ൽ രാജ്യത്തൊട്ടാകെയുള്ള 5,400 നഴ്‌സിംഗ് ഹോമുകളിൽ 373,000 ആളുകൾ ഉണ്ടായിരുന്നു.

5,400 ആരോഗ്യ പ്രവർത്തകർക്ക് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്ന് സ്പാനിഷ് സർക്കാർ നിയോഗിച്ച ഡോക്ടർ സിമോൺ പറഞ്ഞു.


മൃതദേഹങ്ങൾ സംസ്‌കരിക്കാൻ കൊണ്ടുപോകുന്നതുവരെ മൃതദേഹങ്ങൾ സൂക്ഷിക്കുമെന്ന് സർക്കാർ അറിയിച്ചു. വൈറസ് രോഗികളുടെ ചികിത്സക്കായി മാഡ്രിഡ് നഗരത്തിലെ രണ്ട് ഹോട്ടലുകളെ ആശുപത്രികളാക്കി മാറ്റി, കൂടാതെ അഞ്ചെണ്ണം കൂടി ഹോസ്പിറ്റലുകളാക്കി മാറ്റാനും പദ്ധതിയിടുന്നു.