Friday 29 May 2020




പത്തനംതിട്ടയിൽ ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

By Online Desk .10 Apr, 2020

imran-azhar

 

പത്തനംതിട്ട: പത്തനംതിട്ടയിൽ ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. പശ്ചിമബംഗാളുകാരൻ ബൽബീർ മാൻഗർ ആണ് മരിച്ചത്. വെണ്ണിക്കുളം പോളിടെക്നികിന് സമീപമുള്ള താമസസ്ഥലത്താണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ കിടപ്പുമുറിയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

 

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. പൊലീസും ആരോഗ്യവകുപ്പ് അധികൃതരും സ്ഥലത്ത് പരിശോധന നടത്തി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.