Friday 05 March 2021




ഗുജറാത്ത് മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറ്റം; കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; സൂറത്തില്‍ ആം ആദ്മി പാര്‍ട്ടി രണ്ടാമതായി

By Rajesh Kumar.23 Feb, 2021

imran-azhar

 

അഹമ്മദാബാദ്: ഗുജറാത്ത് മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്നിലാക്കി ബിജെപിക്ക് വന്‍ മുന്നേറ്റം. തിരഞ്ഞെടുപ്പ് നടന്ന ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും ബിജെപി വലിയ നേട്ടമുണ്ടാക്കി.



അഹമ്മദാബാദ്, ഭാവനഗര്‍, ജംനഗര്‍, രാജ്‌കോട്ട്, സൂറത്ത്, വഡോദര എന്നീ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലെ 576 സീറ്റുകളില്‍ 322 സീറ്റുകളിലെ ഫലമാണ് ഇതുവരെ പുറത്തുവന്നത്.

 

256 സീറ്റുകള്‍ ബിജെപി നേടി. 45 എണ്ണത്തില്‍ കോണ്‍ഗ്രസും 21 സീറ്റുകളില്‍ മറ്റുള്ളവരുമാണ് വിജയിച്ചത്. 2015 ല്‍ ബിജെപിക്ക് 391 ഉം കോണ്‍ഗ്രസിന് 174 ഉം സീറ്റുകളിലാണ് വിജയിക്കാനായത്.

 

ആറ് കോര്‍പ്പറേഷനുകളിലും ഇത്തവണയും ബിജെപി വന്‍ വിജയം നേടുമെന്ന് ഏതാണ്ട് ഉറപ്പായി.

 

സൂറത്തില്‍ കോണ്‍ഗ്രസിനെ പിന്നിലാക്കി ആം ആദ്മി പാര്‍ട്ടി രണ്ടാം സ്ഥാനത്തെത്തി. സൂറത്ത് കോര്‍പ്പറേഷനിലെ മൊത്തം 120 സീറ്റുകളില്‍ 79 സീറ്റുകളിലെ ഫലം പ്രഖ്യാപിച്ചപ്പോള്‍ ബിജെപി 52 സീറ്റുകളിലും ആം ആദ്മി പാര്‍ട്ടി 19 സീറ്റുകളിലും ജയിച്ചു. കോണ്‍ഗ്രസിന് വെറും എട്ട് സീറ്റില്‍ ഒതുങ്ങേണ്ടിവന്നു.