Tuesday 12 December 2017

ഇന്ധന വിലയില്‍ ചുമത്തുന്ന വാറ്റ് ഗുജറാത്ത് സര്‍ക്കാര്‍ കുറച്ചു

By sruthy sajeev .10 Oct, 2017

imran-azhar


ഗാന്ധിനഗര്‍: സംസ്ഥാനത്ത് ഇന്ധന വിലയിന്മേല്‍ ചുമത്തുന്ന മൂല്യവര്‍ധന നികുതി (വാറ്റ്) ഗുജറാത്ത് സര്‍ക്കാര്‍ കുറച്ചു. ഇന്ധനത്തിനുള്ള സംസ്ഥാന നികുതിയില്‍ നാലു ശതമാനമാണ് കുറവ് വരുത്തിയതെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് പെട്രോളിന് ലീറ്ററിന് 2.93 ഡീസലിന്2.72 രൂപയും കുറയും. ചൊവ്വാഴ്ച അര്‍ധരാത്രിയോടെ പുതിയ വില പ്രാബല്യത്തില്‍ വരും. ഈമാസമാദ്യം ഇന്ധന വിലയുടെ എക്‌സൈസ് തീരുവ കേന്ദ്രസര്‍ക്കാര്‍ കുറച്ചിരുന്നു. പെട്രോളിനും ഡീസലിനുമുള്ള അധിക നികുതി അഞ്ചു ശതമാനം കുറയ്ക്കണമെന്നു പെട്രോളിയം മന്ത്രി ആവശ്യപെ്പട്ടിരുന്നു. കേന്ദ്ര നിര്‍ദേശം പാലിച്ച് വാറ്റ് കുറച്ച ആദ്യ സംസ്ഥാനമാണ് ഗുജറാത്ത്. എന്നാല്‍ സംസ്ഥാനത്തെ നികുതി കുറയ്ക്കാനാകിലെ്‌ളന്നാണ് ധനകാര്യ മന്ത്രി തോമസ് ഐസക്ക് അറിയിച്ചത്. നികുതി കുറയ്ക്കുന്നത് ചിന്തിക്കാന്‍ സാധിക്കില്‌ള. എക്സൈസ് നികുതിയില്‍ രണ്ടുരൂപ കുറച്ചത് കേന്ദ്രസര്‍ക്കാരിന്റെ തട്ടിപ്പാണെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞിരുന്നു.