Wednesday 28 June 2017

ഖത്തറിനെ ഒറ്റപ്പെടുത്തി ഗള്‍ഫ് രാജ്യങ്ങള്‍

By Subha Lekshmi B R.05 Jun, 2017

imran-azhar

ദുബായ്: ഭീകരര്‍ക്ക് സഹായം നല്‍കുന്നുവെന്ന് ആരോപിച്ച് ഖത്തറുമായുള്ള നയതന്ത്രബന്ധം സൌദി അറേബ്യയടക്കമുള്ള നാലു രാജ്യങ്ങള്‍ അവസാനിപ്പിച്ചു. സൌദിക്കുപുറമെ യുഎഇ, ബഹ്റൈന്‍, ഈജിപ്ത് എന്നീരാജ്യങ്ങളാണ് നയതന്ത്രബന്ധം വിച്ഛേദിച്ചത്. ഖത്തറിലെ എംബസികളടച്ച രാജ്യങ്ങള്‍, തങ്ങളുടെ ജീവനക്കാരെ ഇവിടെനിന്നു പിന്‍വലിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഗള്‍ഫ് മേഖലയിലെ സുരക്ഷ ഖത്തര്‍ അസ്ഥിരമാക്കിയെന്നും യുഎഇ ഭരണകൂടം നിരീക്ഷിച്ചു. യെമനില്‍ പോരാട്ടം നടത്തുന്ന സഖ്യസേനയില്‍നിന്ന് ഖത്തറിനെ ഒഴിവാക്കിയതായി സൌദിയും വ്യക്തമാക്കിയിട്ടുണ്ട്.

 


ഖത്തറിലേക്കുള്ള വ്യോമ നാവിക ഗതാഗതസംവിധാനങ്ങള്‍ അവസാനിപ്പിക്കാനും നാലു രാജ്യങ്ങളും തീരുമാനിച്ചു. ഗതാഗതം അവസാനിപ്പിക്കുന്നത് ഖത്തര്‍ എയര്‍വെയ്സ് സര്‍വീസിനെ ഗുരുതരമായി ബാധിക്കും. അതേസമയം, ഇക്കാര്യത്തില്‍ ഖത്തര്‍ പ്രതികരിച്ചിട്ടില്ള.