Friday 22 February 2019


ശാസന, പിഴ; താല്പര്യമില്ലെങ്കില്‍ വീട്ടിലിരിക്കാന്‍ ദിനകരന്‍ പക്ഷ എംഎല്‍എയോട് ഹൈക്കോടതി

By SUBHALEKSHMI B R.11 Sep, 2017

imran-azhar

ചെന്നൈ: അണ്ണാ ഡിഎംകെ ജനറല്‍ കൌണ്‍സില്‍ യോഗം വിളിച്ച നടപടി സ്റ്റേ ചെയ്യണമെന്ന ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. അണ്ണാ ഡിഎംകെ അമ്മ വിഭാഗം നേതാവ് ടി.ടി.വി. ദിനകരന്‍ പക്ഷത്തെ എംഎല്‍എ വെട്രിവേല്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്. യോഗത്തില്‍ പങ്കെടുക്കാന്‍ താല്പര്യമില്ളെങ്കില്‍ വീട്ടില്‍ ഇരിക്കുന്നതാണ് നല്ളതെന്ന് വിമര്‍ശിച്ച കോടതി യോഗം നടക്കുന്നതിനെതിരെ പരാതിയുണ്ടെങ്കില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കണമെന്നും നിര്‍ദേശിച്ചു. കോടതിയുടെ സമയം നഷ്ടപ്പെടുത്തിയതിന് എംഎല്‍എക്ക് ഒരു ലക്ഷം രൂപ പിഴയും വിധിച്ചു.

 

ചൊവ്വാഴ്ചയാണ് അണ്ണാ ഡിഎംകെ ജനറല്‍ കൌണ്‍സില്‍ യോഗം ചേരുന്നത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി വി.കെ. ശശികലയ്ക്ക് മാത്രമേ യോഗം വിളിക്കാന്‍ അധികാരമുള്ളൂവെന്നാണ് ഹര്‍ജിയില്‍ വാദിച്ചത്.