Wednesday 22 November 2017

നടിയെ ആക്രമിച്ച കേസ് : അന്വേഷണം എന്നു തീരുമെന്ന് ഹൈക്കോടതി

By SUBHALEKSHMI B R.13 Sep, 2017

imran-azhar

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പൊലീസിന് ഹൈക്കോടതിയുടെ വിമര്‍ശനം. അന്വേഷണം എന്നു തീരുമെന്നും ഒരു മാസം ഒരു പ്രതിയെ വീതമാണോ ചോദ്യം ചെയ്യുന്നതെന്നും ഹൈക്കോടതി ആരാഞ്ഞു. ചോദ്യം ചെയ്യല്‍ ആരെയും തൃപ്തിപ്പെടുത്താന്‍ വേണ്ടി ആയിരിക്കരുതെന്നും കോടതി നിരീക്ഷിച്ചു. നടനും സംവിധായകനുമായ നാദിര്‍ഷ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേയായിരുന്നു ഹൈക്കോടതിയുടെ നീരീക്ഷണം. ആദ്യമായാണ് ഈ കേസില്‍ അന്വേഷണസംഘം കോടതിയുടെ ഇത്തരത്തിലുളള നിരീക്ഷണം നേരിടുന്നത്.

 

നാദിര്‍ഷയോട് സെപ്റ്റംബര്‍ 15ന് രാവിലെ 10 മണിക്ക് ചോദ്യം ചെയ്യാന്‍ ഹാജരാകാനും കോടതി നിര്‍ദ്ദേശിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ ഈ മാസം 18ലേക്ക് മാറ്റി.

എന്നാല്‍ അന്വേഷണം രണ്ടാഴ്ചക്കുളളില്‍ തീര്‍ക്കുമെന്നും നാദിര്‍ഷയെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു.