Tuesday 24 October 2017

ദിലീപിന് രണ്ടാം തവണയും ഹൈക്കോടതി ജാമ്യം നിഷേധിച്ചു; ഓണം അഴിക്കുളളില്‍

By Subha Lekshmi B R.29 Aug, 2017

imran-azhar

കൊച്ചി: യുവനടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടന്‍ ദീലിപിന് ജാമ്യമില്ല. ദിലീപിന്‍റെ ജാമ്യാപേക്ഷ രണ്ടാം തവണയും ഹൈക്കോടതി സിംഗിള്‍ ബഞ്ച് തളള 
ുകയായിരുന്നു. നേരത്തേ അങ്കമാലി കോടതിയും ജാമ്യം നിഷേധിച്ചിരുന്നു. ദിലീപിന്‍റെ മാനേജര്‍ അപ്പുണ്ണിയെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞില്ളെന്നും തൊണ്ടിമുതലായ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തില്ളെന്നുമുള്ള പ്രോസിക്യൂഷന്‍റെ വാദം കണക്കിലെടുത്താണ് നേരത്തെ ജാമ്യഹര്‍ജി തള്ളിയിരുന്നത്. എന്നാല്‍ സാഹചര്യം മാറിയെന്നും അപ്പുണ്ണിയെ ചോദ്യം ചെയ്തെന്നും ഫോണ്‍ നശിപ്പിച്ചതിന് രണ്ട് അഭിഭാഷകര്‍ക്കെതിരേ കേസെടുത്തെന്നും ചൂണ്ടിക്കാട്ടിയാണ് ദിലീപ് വീണ്ടും ജാമ്യാപേക്ഷനല്‍കിയത്.

 

ഹൈക്കോടതിയില്‍ സമര്‍പ്പിച്ച രണ്ടാം ജാമ്യഹര്‍ജിയില്‍ പ്രോസിക്യൂഷനെതിരെ ശക്തമായ ആരോപണങ്ങളാണ് പ്രതിഭാഗം ഉന്നയിച്ചത്. ഗൂഢാലോചനയില്‍ ദിലീപിന് പങ്കുണ്ടെന്നാരോപിച്ച്പൊലീസ് രജിസ്റ്റര്‍ ചെയ്തത് കള്ളക്കേസാണെന്നും ദിലീപിനെ കുടുക്കാന്‍ ചിലര്‍ ഗൂഢാലോചന നടത്തിയെന്നും അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ ആരോപിച്ചിരുന്നു. ശ്രീകുമാര്‍ വി മേനോന്‍,ലിബര്‍ട്ടി ബഷീര്‍ എന്നിവരാകാം ദിലീപിനെതിരായ ഗൂഢാലോചനയ്ക്ക് പിന്നിലെന്നും പ്രതിഭാഗം ആരോപിച്ചിരുന്നു.

 

എന്നാല്‍ ദിലീപിനെതിരേ കൂടുതല്‍ തെളിവുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്‍റെ വാദം. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിച്ചു.