Monday 19 February 2018

സുനന്ദ പുഷ്കറിന്‍റെ മരണം; ഡല്‍ഹി പൊലീസിന് ഹൈക്കോടതിയുടെ അന്ത്യശാസനം

By Subha Lekshmi B R.20 Jul, 2017

imran-azhar

ന്യൂഡല്‍ഹി: ശശി തരൂര്‍ എംപിയുടെ ഭാര്യ സുനന്ദ പുഷ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നു ഡല്‍ഹി ഹൈക്കോടതി. മൂന്നു ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഉത്തരവ്. ഡല്‍ഹി പൊലീസിനാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

 

സുനന്ദ പുഷ്കര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം തൃപ്തികരമല്ളെന്നുകാട്ടി സമര്‍പ്പിക്കപ്പെട്ട പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഉത്തരവ്. ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമിയാണ് അന്വേഷണത്തിലെ മെല്ളെപ്പോക്കിനെതിരെ കോടതിയെ സമീപിച്ചത്.