Wednesday 22 November 2017

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം:മാനേജുമെന്‍റുകളുടെ ഹര്‍ജി തള്ളി

By Subha Lekshmi B R.17 Jul, 2017

imran-azhar

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ടു നിലവിലെ ഫീസ് ഘടന തുടരാമെന്നു ഹൈക്കോടതി. സ്വാശ്രയ ഓര്‍ഡിനന്‍സ് ചോദ്യം ചെയ്തുള്ള മാനേജുമെന്‍റുകളുടെ ഹര്‍ജി തള്ളികൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. പുതുക്കിയ ഫീസ് ഘടനയില്‍ പ്രവേശനം തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഓര്‍ഡിനന്‍സ് പുറത്തിറക്കാന്‍ വൈകിയതില്‍ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.

 

സ്വാശ്രയ മെഡിക്കല്‍ ഫീസുകള്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പുതുക്കിയിരുന്നു. ഈ ഓര്‍ഡിനന്‍സ് ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. എംബിബിഎസ് സീറ്റുകളില്‍ 50,000 രൂപ കുറച്ചാണ് സര്‍ക്കാര്‍ ഫീസ് പുതുക്കിയത്. ഇതോടെ ജനറല്‍ സീറ്റില്‍ ഫീസ് അഞ്ച് ലക്ഷം രൂപയായി. എന്‍ആര്‍ഐ സീറ്റുകളിലെ ഫീസ് 20 ലക്ഷം രൂപയായി തുടരാനും സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നു.