Tuesday 24 October 2017

ദിലീപിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

By SUBHALEKSHMI B R.19 Sep, 2017

imran-azhar

കൊച്ചി: അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനു പിന്നാലെ നടന്‍ ദിലീപ് ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. ദിലീപിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു തന്നെ പരിഗണിക്കും. ജസ്റ്റിസ് സുനില്‍ തോമസിന്‍റെ ബഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുക. ഉച്ചയ്ക്ക് 1.45നാണ് ഹര്‍ജി പരിഗണിക്കുക. മുതിര്‍ന്ന അഭിഭാഷകന്‍ ബി. രാമന്‍പിള്ള ദിലീപ ിനുവേണ്ടി ഹാജരാകും.

 

കേസന്വേഷണം അന്തിമഘട്ടത്തില്‍ എത്തിനില്‍ക്കേ താരത്തിനു ജാമ്യം നല്‍കിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം പരിഗണിച്ചാണു രണ്ടാം തവണയും അങ്കമാലി ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി ദിലീപിന് ജാമ്യം നിഷേധിച്ചത്. നേരത്തേ രണ്ടുതവണ ഹൈക്കോടതിയും അപേക്ഷ തള്ളിയിരുന്നു. ജൂലൈ 10ന് അറസ്റ്റിലായ ദിലീപ് ഇതിനകം ജയിലില്‍ 70 ദിവസം പിന്നിട്ടു.