By Online Desk .01 Apr, 2020
ന്യൂയോര്‍ക്ക്: കോവിഡ് 19 അമേരിക്കയെ വിഴുങ്ങുമ്പോള്‍ സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് റഷ്യ. അമേരിക്കയ്ക്ക് അടിയന്തിരമായി ആവശ്യമുള്ള ചികിത്സാ ഉപകരണങ്ങളെത്തിച്ചിരിക്കുകയാണ് റഷ്യ. കോവിഡ് രോഗബാധ അതീവ ഗുരുതരമായി അമേരിക്കയെ ബാധിച്ചതിനെ തുടര്‍ന്നാണ് പ്രസിഡന്റ് വ്ളാഡ്മിര്‍ പുട്ടിന് ഫോണിലൂടെ ട്രംപിനോട് സഹായം വാഗ്ദാനം ചെയ്തത്.
'സഹായ വാഗ്ദാനം ട്രംപ് ഏറെ താത്പര്യപൂര്‍വ്വം സ്വാഗതം ചെയ്തിരിക്കുകയാണ്. ഉടന്‍ തന്നെ അവശ്യവസ്തുക്കളുമായി റഷ്യന്‍ വിമാനം അമേരിക്കയിലേക്ക് പുറപ്പെട്ടു'വെന്ന് പ്രസിഡന്റ് പുട്ടിനെ പരാമര്‍ശിച്ച് വക്താവ് പെസ്കോവ് അറിയിച്ചു. അമേരിക്കയ്ക്ക് ആവശ്യമായ ഇന്ധനത്തെക്കുറിച്ചും റഷ്യ ചര്‍ച്ച ചെയ്തതായും അദ്ദേഹം പറഞ്ഞു. നിലവില്‍ അമേരിക്കയിലെ കൊറോണ ബാധിതര്‍ രണ്ടുലക്ഷത്തിലേക്ക് കടന്നു. ഒറ്റ ദിവസം തന്നെ അമേരിക്കയില്‍ 16000 പേര്‍ക്ക് കൊറോണ ബാധിച്ചു. തുടര്‍ച്ചയായി 500 ലേറെപ്പേര്‍ മരണമടഞ്ഞതും വലിയ പ്രതിസന്ധിയാണ് അമേരിക്കയിലുണ്ടാക്കിയത്.