Wednesday 22 November 2017

ഗണേശുമായി സഹകരിച്ചത് വിവാഹം കഴിക്കാം എന്ന ധാരണയില്‍; രണ്ടാം വിവാഹത്തിലും കല്ലുകടിയെന്ന് സരിത

By bignews posted by SBR.18 Oct, 2017

imran-azhar

കൊച്ചി: താന്‍ ഒരിക്കലും കെ.ബി ഗണേശ് കുമാറിനെതിരെ പരാതി കൊടുക്കില്ളെന്ന് സോളാര്‍ തട്ടിപ്പുകേസ് പ്രതി സരിത എസ് നായര്‍. ഗണേശുമായി 2005 ല്‍ തുടങ്ങിയ ബന്ധമാണ്. ഞാന്‍ എന്‍െറ സമ്മതത്തോടെ ഒരാളെ ഇഷ്ടപ്പെട്ടുപോയി എന്നുകരുതി അയാള്‍ വേറെ വിവാഹം കഴിക്കുന്പോള്‍ അയാള്‍ക്കെതിരെ പീഡനക്കേസ് കൊടുക്കുന്നത് ശരിയാണോ എന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സരിത ചോദിക്കുന്നു.

 

എന്‍െറ പൂര്‍ണ്ണ സമ്മതത്തോടെ ഞങ്ങള്‍ പരസ്പരം സഹകരിച്ച് ജീവിച്ചു വന്നവരാണ്. ഞങ്ങള്‍ തമ്മില്‍ ഇഷ്ടത്തിലായിരുന്നു. അതുകൊണ്ടു തന്നെ ഗണേശിനെതിരെ പരാതി കൊടുക്കാന്‍ ഇഷ്ടമില്ള. ഇക്കാര്യത്തില്‍ തിരിച്ചു പറയുന്നതില്‍ അര്‍ത്ഥമില്ള. വിവാഹം കഴിക്കാം എന്ന ധാരണയിലാണ് ഞങ്ങളുടെ ബന്ധം വളര്‍ന്നത്. ഗണേശിന്‍െറ ഇപ്പോഴത്തെ വിവാഹത്തില്‍ എന്തൊക്കെയോ പ്രശ്നങ്ങളുണ്ട്. ആ സമയത്ത് ഞാന്‍ ജയിലില്‍ ആയിരുന്നതിനാല്‍ എന്താണ് സംഭവിച്ചതെന്ന് വ്യകതമല്ളെന്നും സരിത പറയുന്നു.
എനിക്ക് ഇനി ഒന്നും നഷ്ടപ്പെടാനും നേടാനുമില്ള. ഒരുപാട് അനുഭവിച്ചു. കേരളത്തില്‍ ഒരു ജോലിപോലും ഇനി കിട്ടില്ളെന്ന ഉറപ്പുമുണ്ട്. തമിഴ്നാട്ടിലാണ് ഇപ്പോള്‍ ജോലി ചെയ്യുന്നതെന്നും സരിത പറഞ്ഞു. ഞാന്‍ ഒരുപാട് അനുഭവിച്ചിട്ടുണ്ട്. അപമാനം സഹിച്ചിട്ടുണ്ട്. അന്വേഷണവുമായി പൂര്‍ണ്ണമായും സഹകരിക്കുമെന്നും അന്വേഷണത്തിന്‍െറ ഭാഗമായി മൊഴിയെടുക്കാന്‍ വന്നാല്‍ ഉറച്ചു നില്‍ക്കുമെന്നും സരിത പറയുന്നു.

രാഷ്ട്രീയ നേതാക്കളുമായുള്ള ശാരീരിക ബന്ധം സരിത ചിത്രീകരിച്ചത് ഗണേശിന്‍െറ നിര്‍ദേശപ്രകാരമാണെന്നും സോളാര്‍ കേസിന്‍െറ മുഖ്യ സൂത്രധാരന്‍ ഗണേശ് കുമാറാണെന്നും ആരോപിച്ച് സോളാര്‍ കേസ് മുഖ്യപ്രതി ബിജു രാധാകൃഷ്ണന്‍ ദിവസങ്ങള്‍ക്കു മുന്‍പ് രംഗത്തെത്തിയിരുന്നു. എന്നാല്‍, ഗണേശിന് പ്രതികൂലമായി സരിത രംഗത്തെത്താത്തതിനാല്‍ പോലീസിന് ഗണേശിനെതിരെ കേസ് എടുക്കാന്‍ കഴിയില്ള. ടീം സോളാര്‍ കന്പനിയുടെ യഥാര്‍ത്ഥ ഉടമസ്ഥന്‍ ഗണേശാണ്. സരിത ഗണേശിന്‍െറ ബിനാമി മാത്രമാണെന്നും ബിജു ആരോപിച്ചിരുന്നു.