Tuesday 22 September 2020




86 വർഷത്തിനുശേഷം ഹാഗിയ സോഫിയയിൽ വെള്ളിയാഴ്ച പ്രാർത്ഥന നടന്നു; ചടങ്ങിൽ തുർക്കി പ്രസിഡന്റും പങ്കെടുത്തു

By online desk .25 Jul, 2020

imran-azhar

 

 

ഇസ്താംബുള്‍: 86 വർഷത്തിനിടയിൽ ഹാഗിയ സോഫിയയിൽ വെള്ളിയാഴ്ച പ്രാർത്ഥന നടന്നു . ഹാഗിയ സോഫിയയിൽ നടന്ന ചടങ്ങിൽ തുർക്കി പ്രസിഡന്റ് ത്വയ്യിബ് എർദോഗാനൊപ്പം ഏതാനും ഉന്നത ഉദ്യോഗസ്ഥരും പ്രത്യേക അതിഥികളും മാത്രമേ പ്രാർത്ഥനയിൽ പങ്കെടുത്തിട്ടുള്ളു . മ്യൂസിയമായിരുന്ന ഹാഗിയ സോഫിയ ഉന്നത കോടതിയുടെ വിധിയെത്തുടർന്ന് മുസ്ലിം പള്ളിയാക്കി തുർക്കി സർക്കാർ മാറ്റുകയായിരുന്നു. 1500 വർഷത്തോളം പഴക്കമുള്ള ഹാഗിയ സോഫിയ ആദ്യം കത്തീഡ്രലായിരുന്നു. 1453 മെയ് 29 ന് ഇസ്താംബൂൾ ഓട്ടോമൻ പിടിച്ചടക്കിയതിനെത്തുടർന്ന് ഒരു പള്ളിയായി മാറ്റി, തുടർന്ന് 1935 ൽ മ്യൂസിയമായി.

 

അതേസമയം പള്ളി മ്യൂസിയമാക്കി മാറ്റിയത് നിയമവിരുദ്ധമായിട്ടാണെന്നാണ് കോടതി വിധിച്ചത്. തുടർന്ന് മ്യൂസിയത്തെ വീണ്ടും പള്ളിയാക്കി തുർക്കി സർക്കാർ മറ്റി. പള്ളിയിലെ ആദ്യപ്രാത്ഥനയിൽ പ്രസിഡന്റും മന്ത്രിമാരും അടക്കം നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്. ഇസ്തംബൂളിലെ ചിരപുരാതനമായ ഹാഗിയ സോഫിയ പള്ളിയാക്കി പരിവർത്തിപ്പിച്ചതിൽ ഗ്രീസിലും അമേരിക്കയിലും ക്രിസ്ത്യൻ സഭാ നേതാക്കളിൽ നിന്നും എല്ലാം വിശാംര്ശനങ്ങൾ ഉയർന്നിരുന്നു.

 

മതത്തിലൂന്നിയ തീവ്ര ദേശീയതയാണ് എര്‍ദോഗാന്‍ പ്രയോഗിക്കുന്നതെന്ന് വിമര്‍ശകര്‍ ഉന്നയിച്ചു. വിശ്വപ്രസിദ്ധ സാഹിത്യകാരനായ ഓര്‍ഹാന്‍ പാമുക്കും സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പള്ളിയിൽആയിരത്തോളം പേർക്ക് ഒരു സൈറ്റിൽ പ്രാർത്ഥനയിൽ പങ്കെടുക്കാൻ കഴിയും