Wednesday 03 June 2020




കൊവിഡ് പശ്ചാത്തലത്തിൽ ആരോഗ്യ പ്രവർത്തകരുടെ ശമ്പളം ഇരട്ടിയാക്കി ഹരിയാന സർക്കാർ

By Online Desk .10 Apr, 2020

imran-azhar

 

ഹരിയാന: കൊവിഡ് രോഗികളെ ചികത്സിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ ശമ്പളം ഇരട്ടിയാക്കി ഹരിയാന സർക്കാർ. ഡോക്ടർമാർക്കും മറ്റ് പാരാമെഡിക്കൽ വിഭാഗം ജിവനക്കാർക്കുമാണ് ആനുകൂല്യം ഉണ്ടാകുക. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖത്താറാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

 

കൊവിഡ് ഡ്യൂട്ടിക്കിടയിൽ ജീവൻ നഷ്ടമാകുന്ന പൊലീസുകാർക്ക് 30 ലക്ഷം രൂപയുടെ നഷ്ടപരിഹാരം സംസ്ഥാന സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സേവനത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ച ഏത് പൊലീസ് ജീവനക്കാരനും 30 ലക്ഷം രൂപ നഷ്ടപരിഹാരമായി ലഭിക്കും. ഹരിയാന കൊവിഡ് റിലീഫ് ഫണ്ടിൽ നിന്നാകും തുക ലഭിക്കുക.

 

പൊലീസ് സേന ജീവൻ പണയം വച്ചാണ് സേവനത്തിനിറങ്ങുന്നതെന്നും, മിക്കപ്പോഴും ക്വറന്റീനിൽ കഴിയുന്ന രോഗികളുമായി വരെ ഇവർക്ക് സമ്പർക്കത്തിലേർപ്പെടേണ്ടി വരുമെന്നും ഹരിയാന ഡിജിപി മനോജ് യാദവ പറഞ്ഞു. കേന്ദ്ര സർക്കാർ കണക്ക് പ്രകാരം ഹരിയാനയിൽ നിലവിൽ മൂന്ന് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്. 169 പേർക്കാണ് സംസ്ഥാനത്ത് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.