Monday 21 May 2018

തൃശ്ശൂര്‍ ജില്ലയില്‍ നാള ഹര്‍ത്താല്‍

By SUBHALEKSHMI B R.07 Nov, 2017

imran-azhar

തൃശൂര്‍: ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തതില്‍ പ്രതിഷേധിച്ച് തൃശൂര്‍ ജില്ളയില്‍ ബുധനാഴ്ച ഹര്‍ത്താലിന് ആഹ്വാനം. ഹിന്ദു ഐക്യവേദിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയായിരിക്കും ഹര്‍ത്താല്‍.

 

ഇന്നു പുലര്‍ച്ചെയാണ് മലബാര്‍ ദേവസ്വം ബോര്‍ഡ് അധികൃതരെത്തി ക്ഷേത്രം ഏറ്റെടുത്തത്. ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് ഏറ്റെടുക്കല്‍. ഹിന്ദു സംഘടകളുടെ എതിര്‍പ്പ് ഉയര്‍ന്നിരുന്ന സാഹചര്യത്തില്‍ വലിയ പൊലീസ് സന്നാഹത്തോടെയാണ് ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്.