Wednesday 03 June 2020




ലോകാരോഗ്യ സംഘടനയുടെ എക്‌സിക്യൂട്ടീവ് ബോര്‍ഡ് ചെയര്‍മാനായി ചുമതലയേറ്റ് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍

By Akhila Vipin .23 May, 2020

imran-azhar

 


ന്യൂഡല്‍ഹി: ലോകാരോഗ്യ സംഘടനയുടെ എക്‌സിക്യൂട്ടീവ് ബോര്‍ഡ് ചെയര്‍മാനായി കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍ ചുമതലയേറ്റു. ജപ്പാനില്‍ നിന്നുള്ള ഡോ.ഹിരോഷ് നതാകിനിയുടെ കാലാവധി പൂര്‍ത്തിയായതോടെയാണ് നിയമനം. ചെയർമാന് ഒരു വര്‍ഷമാണ് കാലാവധി ഉണ്ടാകുക. മൂന്ന് വര്‍ഷത്തേക്ക് ബോര്‍ഡില്‍ അംഗത്വം ഉണ്ടാകും. ആരോഗ്യമേഖലയിലുള്ള 34 പേരാണ് എക്‌സിക്യൂട്ടീവ് ബോര്‍ഡില്‍ ഉള്‍പ്പെടുന്നത്.

 

കോവിഡ് മഹാമാരിയെ തുടർന്ന് ലോകം മുഴുവന്‍ പ്രതിസന്ധിയിലായിരിക്കുന്ന ഘട്ടത്തിലാണ് ഞാന്‍ ഈ ഓഫീസിലേക്ക് പ്രവേശിക്കുന്നത്. വരുന്ന രണ്ട് ദശകങ്ങളില്‍ ആരോഗ്യ രംഗത്ത് നിരവധി വെല്ലുവിളികള്‍ ഉണ്ടാകുമെന്നാണ് മനസിലാക്കുന്നത്. ഈ പ്രതിസന്ധികള്‍ക്കെതിരേ നമ്മള്‍ ഒറ്റക്കെട്ടായി പോരാടണം,ലോകാരോഗ്യ സംഘടന എക്‌സിക്യൂട്ടീവ് ബോര്‍ഡ് ചെയര്‍മാനായി ചുമതലയേറ്റ ശേഷം അദ്ദേഹം പറഞ്ഞു.