Saturday 20 October 2018



സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

By sruthy sajeev .06 Jul, 2017

imran-azhar


കൊച്ചി: സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. എല്‌ളാം ശരിയാക്കാന്‍ ഇനി ആര് വരുമെന്ന് കോടതി ചോദിച്ചു. മൂന്നാറിലെ ലൗ ഡെയ്ല്‍ റിസോര്‍ട്ടുമായി ബന്ധപെ്പട്ട കേസിലാണ് കോടതിയുടെ സുപ്രധാന നിരീകഷണം. റിസോര്‍ട്ട് നില്‍ക്കുന്നത് സര്‍ക്കാര്‍ ഭൂമിയിലാണെന്നും ഒഴിപ്പിക്കുന്നതിന് സര്‍ക്കാരിന് തടസമിലെ്‌ളന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.

 

ഈ കേസിന്റെ വിധി പകര്‍പ്പിലാണ് സര്‍ക്കാരിനോട് സുപ്രധാന ചോദ്യങ്ങള്‍ ഹൈക്കോടതി ഉന്നയിക്കുന്നത്.കൈയേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപെ്പട്ട് നിരവധി ഉത്തരവുകള്‍ മുന്‍കാലത്തും കോടതികളില്‍ നിന്ന് ഉണ്ടായിട്ടുണ്ട്. ഇത് നടപ്പാക്കുക മാത്രമാണ്
വേണ്ടത്. എല്‌ളാം ശരിയാക്കാമെന്ന് പറഞ്ഞാണ് സര്‍ക്കാര്‍ അധികാരത്തില്‍ കയറിയത്. അതിന് വേണ്ടത് രാഷ്ര്ടീയ ഇച്ഛാശക്തിയാണെന്നും കോടതി സര്‍ക്കാരിനെ ഓര്‍മിപ്പിക്കുന്നു.

 

ലൗ ഡെയ്ല്‍ റിസോര്‍ട്ട് ഒഴിപ്പിക്കാന്‍ നോട്ടീസ് നല്‍കിയ ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ സര്‍ക്കാര്‍ സ്ഥലം മാറ്റിയ ശേഷമാണ് കേസിന്റെ വിധി പകര്‍പ്പ് പുറത്തുവരുന്നത്. സബ് കളക്ടറുടെ നോട്ടീസ് ചോദ്യം ചെയ്ത് റിസോര്‍ട്ട് ഉടമ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കാന്‍ സ്വകാര്യ വ്യക്തിക്ക് കഴിഞ്ഞിലെ്‌ളന്ന് കണ്ടെത്തിയാണ് കോടതി ഹര്‍ജി തള്ളിയത്. സര്‍ക്കാരിന് ഭൂമി
ഏറ്റെടുക്കുന്നതില്‍ തടസമിലെ്‌ളന്നും കോടതി വിധിച്ചിരുന്നു.