Friday 17 November 2017

അധികാരം ഒഴിഞ്ഞ് സാധാരണക്കാരനെ പോലെ നിയമ നടപടികളെ നേരിടാന്‍ ചാണ്ടിയോട് സുപ്രീം കോടതി

By sruthy sajeev .14 Nov, 2017

imran-azhar


കൊച്ചി: തോമസ് ചാണ്ടി മന്ത്രി സ്ഥാനം രാജിവയ്ക്കുന്നതാണ് ഉചിതമെന്ന സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി രംഗത്ത്. കളക്ടറുടെ റിപേ്പാര്‍ട്ട് തള്ളണമെന്ന
ഹര്‍ജി പിന്‍വലിക്കുന്നിലെ്‌ളന്ന് മന്ത്രിയുടെ അഭിഭാഷകന്‍ അറിയിച്ചതിന് പിന്നാലെയാണ് ഹൈക്കോടതി ഇക്കാര്യം വ്യകതമാക്കിയത്. മന്ത്രി സ്ഥാനത്ത് തുടര്‍ന്നുകൊണ്ട്
എങ്ങനെ സര്‍ക്കാരിനെതിരേ ഹര്‍ജി നല്‍കാന്‍ കഴിയുമെന്ന് കോടതി വീണ്ടും ചോദിച്ചു. സ്ഥാനം രാജിവച്ചാല്‍ കൂടുതല്‍ നിയമവശങ്ങള്‍ തുറന്നുകിട്ടും. തോമസ് ചാണ്ടിയുടെ
ഹര്‍ജിയില്‍ സര്‍ക്കാരാണ് ഒന്നാം കകഷി. മന്ത്രിയുടെ സര്‍ക്കാരിന്റെ ഭാഗമാണ്. പിന്നെങ്ങനെ ഹര്‍ജി നിലനില്‍ക്കുമെന്ന് ഡിവിഷന്‍ ബെഞ്ച് ആവര്‍ത്തിച്ച് ചോദിക്കുകയായ
ിരുന്നു.
സര്‍ക്കാരും ചാണ്ടിയെ കൈയൊഴിഞ്ഞതോടെ ഹൈക്കോടതി കടുത്ത പരാമര്‍ശങ്ങളാണ് നടത്തിയത്. മന്ത്രിയുടെ ഹര്‍ജി അപക്വമായി പോയെന്ന സ്റ്റേറ്റ് അറ്റോര്‍ണിയുടെ
വാക്കുകള്‍ക്ക് പിന്നാലെ സര്‍ക്കാരിന് പോലും മന്ത്രിയെ വിശ്വാസമിലെ്‌ളന്ന പരാമര്‍ശം ഹൈക്കോടതി നടത്തി. ദന്തഗോപുരത്തില്‍ നിന്നും ഇറങ്ങിവന്ന് അധികാരം ഒഴിഞ്ഞ്
സാധാരണക്കാരനെ പോലെ നിയമ നടപടികളെ നേരിടൂ എന്നും ഹൈക്കോടതി പരാമര്‍ശം നടത്തി.