Sunday 07 June 2020




കൊറോണയെ നേരിടാൻ 'ഗോ​മൂ​ത്ര പാ​ർ​ട്ടി' നടത്തി ഹി​ന്ദു മ​ഹാ​സ​ഭ

By Sooraj Surendran.14 Mar, 2020

imran-azhar

 

 

ന്യൂ ഡൽഹി: ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തി കൊറോണ വൈറസിനെ നേരിടാൻ ഹിന്ദു മഹാസഭ ഗോമൂത്ര പാർട്ടി നടത്തി. പാർട്ടിയിൽ പങ്കെടുത്തവർക്കെല്ലാം ചാണകം, ഗോമൂത്രം, പാൽ, തൈര്, നെയ്യ് എന്നിവ ഉപയോഗിച്ച് തയ്യാറാക്കിയ പഞ്ചഗവ്യവും നൽകി. ഡൽഹിയിലെ മന്ദിർ മാർഗിലുള്ള അഖിൽ ഭാരത് ഹിന്ദു മഹാസഭയുടെ ഓഫീസിലാണു ഗോമൂത്ര പാർട്ടി നടന്നത്. 200 പേർ പാർട്ടിയിൽ പങ്കെടുത്തതായാണ് റിപ്പോർട്ട്. ഗോമൂത്ര പാർട്ടി മറ്റ് സ്ഥലങ്ങളിലും നടത്താനാണ് ഹിന്ദു മഹാസഭ ലക്ഷ്യമിടുന്നത്. മാംസം ഭക്ഷിക്കുന്നവരെ ശിക്ഷിക്കാനെത്തിയ അവതാരമാണ് കൊറോണയെന്നാണ് ഹിന്ദു മഹാസഭ അധ്യക്ഷൻ സ്വാമി ചക്രപാണി മഹാരാജിന്റെ വാദം.