Wednesday 22 November 2017

ജയലളിതയുടെ ആശുപത്രിവാസം: ശ്രീനിവാസനെ തളളി ദിനകരന്‍

By SUBHALEKSHMI B R.24 Sep, 2017

imran-azhar

കൂര്‍ഗ്: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജെ.ജയലളിത അസുഖബാധിതയായി ആശുപത്രിയില്‍ കഴിഞ്ഞിരുന്ന സമയത്ത് അവരെ സന്ദര്‍ശിക്കാനെത്തിയിരുന്നവരെ ശശികലയും സംഘവും തടഞ്ഞിര ുന്നുവെന്ന ആരോപണങ്ങള്‍ തള്ളി ശശികലയുടെ സഹോദരീപുത്രന്‍ ടി.ടി.വി.ദിനകരന്‍ രംഗത്ത്. ജയലളിത ആശുപത്രിയില്‍ കഴിഞ്ഞിരുന്ന സമയത്ത് ശശികലയ്ക്കു പോലും അവരെ ശര ിക്കൊന്നു കാണാന്‍ കഴിഞ്ഞിരുന്നില്ളെന്ന് ദിനകരന്‍ പറഞ്ഞു.

 

സെപ്റ്റംബര്‍ 22ന് അമ്മയെ (ജയലളിത) ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതു മുതല്‍ ചിന്നമ്മ (ശശികല) അവര്‍ക്കൊപ്പം ഉണ്ടായിരുന്നുവെന്നത് വാസ്തവമാണ്. എന്നാല്‍, ഒക്ടോബര്‍ ഒന്നിനു ശേഷം അമ്മയെ കാണാന്‍ ചിന്നമ്മയ്ക്കും സാധിച്ചിരുന്നില്ള. എല്ളാ ദിവസവും ആശുപത്രി അധികൃതരുടെ അനുവാദത്തോടെ ഏതാനും നിമിഷം മാത്രമാണ് ചിന്നമ്മ അമ്മയെ കണ്ടിരുന്നത്.അമ്മയ്ക്ക് ഇന്‍ഫെക്ഷന്‍ ഉണ്ടാകുമെന്ന് ഭയന്നാണ് ആശുപത്രി അധികൃതര്‍ സന്ദര്‍ശനത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയതതെന്നും ദിനകരന്‍ കൂട്ടിച്ചേര്‍ത്തു.

 

ജയലളിതയുടെ മരണത്തെക്കുറിച്ചുള്ള ദുരൂഹത വര്‍ധിപ്പിക്കുന്ന വെളിപ്പെടുത്തലുമായി തമിഴ്നാട് മന്ത്രി ദിണ്ടിഗല്‍ ശ്രീനിവാസന്‍ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു.ജയയുടെ ആരോഗ്യന ിലയെക്കുറിച്ച് അണ്ണാ ഡിഎംകെ നേതാക്കള്‍ പറഞ്ഞതെല്ളാം കളവായിരുന്നെന്നും ശശികലയെ പേടിച്ചാണ് അങ്ങനെ ചെയ്തതെന്നുമായിരുന്നു ശ്രീനിവാസന്‍െറ വെളിപ്പെടുത്തല്‍. ജയ ആശ ുപത്രിയില്‍ ഇഡ്ഡലി കഴിക്കുന്നതു കണ്ടതായി താന്‍ കളളം പറഞ്ഞതാണെന്നും അതിന് തമിഴ്മക്കള്‍ മാപ്പുനല്‍കണമെന്നും ശ്രീനിവാസന്‍ പറഞ്ഞു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം ആര ും ജയലളിതയെ കണ്ടിട്ടില്ള. ബിജെപി അധ്യക്ഷന്‍ അമിത് ഷാ, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവു എന്നിവരെയൊന്നും കാണാന്‍ അനുവദിച്ചില്ളെന്ന ും ശ്രീനിവാസന്‍ പറഞ്ഞിരുന്നു.