Thursday 21 September 2017

താന്‍ ബീഫ് കഴിക്കാറില്ലെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം

By SUBHALEKSHMI B R.09 Sep, 2017

imran-azhar

ന്യൂഡല്‍ഹി: ബീഫ് വിഷയമാണ് കേരളത്തിന് ലഭിച്ച ഏക കേന്ദ്രമന്ത്രിയെ വെട്ടിലാക്കുന്നത്. മന്ത്രിസ്ഥാനം ഏറ്റെടുത്തപ്പോള്‍ മുതല്‍ അദ്ദേഹം നേരിടുന്ന ചോദ്യങ്ങളിലേറെയും ബീഫിനെ ചൊല്ലിയാണ്. സ്ഥാനമേറ്റെടുത്തതിനു പിന്നാലെ ദേശീയ മാധ്യമങ്ങള്‍ക്കു അനുവദിച്ച അഭിമുഖത്തില്‍, കേരളീയര്‍ തുടര്‍ന്നും ബീഫ് കഴിക്കുമെന്നും അതില്‍ ബിജെപിക്കു യാതൊരു പ്രശ്നവുമില്ളെന്നും കണ്ണന്താനം പ്രതികരിച്ചിരുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ താന്‍ പറഞ്ഞിട്ടില്ളെന്നും അതു കെട്ടിച്ചമച്ചതാണെന്നും മന്ത്രി പിന്നീട് പറഞ്ഞു.വെള്ളിയാഴ്ച ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ടൂര്‍ ഓപ്പറേറ്റര്‍മാരുടെ 33ാമത് കണ്‍വെന്‍ഷന്‍ ഒഡീഷയിലെ ഭുവനേശ്വറില്‍ ഉദ്ഘാടനം ചെയ്യവേയായിരുന്നു ഈ മലക്കംമറിച്ചില്‍.

 

ബീഫ് കഴിക്കണമോയെന്നു കേരളത്തിലുള്ളവര്‍ക്കു തീരുമാനിക്കാമെന്നും മന്ത്രി പറഞ്ഞു. താന്‍ ബീഫ് കഴിക്കാറില്ള. എന്തു കഴിക്കണമെന്നു തീരുമാനിക്കുന്നതു ജനങ്ങളാണ്. ഓരോ 
സംസ്ഥാനത്തിലെ ജനങ്ങള്‍ക്കും അവര്‍ക്ക് ഇഷ്ടമുള്ളതു കഴിക്കാം. ഡല്‍ഹിയില്‍ ബീഫ് നിരോധനം നേരത്തേ തന്നെയുണ്ട്. അതിനു ബിജെപിയെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ളെന്നുംകണ്ണന്താനം കൂട്ടിച്ചേര്‍ത്തു.