By parvathyanoop.02 Aug, 2022
വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പ പതുക്കെ രാജിയിലേക്ക് കടക്കുമെന്ന സൂചന നല്കി. രാജിയെ കുറിച്ച് നിലവില്‍ ആലോചിക്കുന്നില്ലെന്നും എന്നാല്‍ ഒരു പോപ്പ് രാജിവയ്ക്കുന്നതില്‍ തെറ്റില്ലെന്നും 85 കാരനായ ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തമാക്കി. മുട്ട് വേദന കാരണം തനിക്ക് പണ്ടത്തെ പോലെ സുഗമമായി യാത്ര ചെയ്യാന്‍ സാധിക്കുന്നില്ലെന്നും അതുകൊണ്ട് തന്നെ അല്പം വിശ്രമവും പതിയ രാജിയിലേക്കും കടക്കുമെന്ന് പോപ് ഫ്രാന്‍സിസ് വ്യക്തമാക്കി.
തന്റെ പ്രായവും ശാരിരകാവസ്ഥയും കണക്കിലെടുത്ത് സഭയെ സേവിക്കാന്‍ അല്പം ഊര്‍ജം ബാക്കി വയ്ക്കണമെന്നും രാജി വയ്ക്കാനുള്ള സാധ്യതകളെ കുറിച്ച് ചിന്തിക്കണമെന്നും മാര്‍പാപ്പ പറയുന്നു.മാര്‍പാപ്പയുടെ കാനഡ യാത്ര അത്യന്തം വിഷമകരമായിരുന്നു. കസേരയില്‍ എഴുനേല്ക്കാനും ഇരിക്കാനുമെല്ലാം വിഷമകരമായിരുന്നുവെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.
എന്നിട്ടും കാനഡയിലെ ക്രൈസ്തവ സഭ നടത്തുന്ന സ്കൂളുകളില്‍ വംശീയ അധിക്ഷേപം നേരിട്ടവരോട് മാപ്പ് അപേക്ഷിക്കാന്‍ മാര്‍പാപ്പ നുനവുട്ടില് നേരിട്ടെത്തിയിരുന്നു.