By Online Desk .01 Apr, 2020
കൊച്ചി: കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തി ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന്. ഇന്ത്യന്‍ ഓയില്‍ രാജ്യത്ത് മുഴുവനുള്ള തങ്ങളുടെ പമ്പുകളിലടക്കം ജോലി ചെയ്യുന്ന വിതരണക്കാരായ 3.20 ലക്ഷം തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പമ്പുകളിലെ സാധാരണ ജീവനക്കാരനും ഉള്‍പ്പെടുമെന്ന് കമ്പനി അറിയിച്ചു. ഒരു വര്‍ഷം കമ്പനി ഇതിനായി 22.68 കോടി രൂപയുടെ കൊറോണ ആരോഗ്യ സുരക്ഷയാണ് ഉറപ്പുവരുത്തിയിരിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു. ഇത് പാചകവാതക മേഖലകളിലും മറ്റ് ഇന്ധനങ്ങളുമായി തങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കും ഗുണകരമാകും. നാലു പേര് വരെയുള്ള ഒരു കുടുംബത്തിന് ഒരു ലക്ഷം രൂപ കൊറോണ പരിരക്ഷ എന്ന നിലയില്‍ ചികിത്സക്കായി ലഭിക്കുമെന്ന് കമ്പനി അറിയിച്ചു.