Monday 19 February 2018

ലാബുകളില്‍ റെയ്ഡ്; പിടിച്ചെടുത്തത് കോടികള്‍

By SUBHALEKSHMI B R.03 Dec, 2017

imran-azhar

ബംഗളൂരു: ബംഗളൂരുവിലെ വിവിധ മെഡിക്കല്‍ ലാബുകളിലായി ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ സ്വര്‍ണ്ണവും പണവും കണ്ടെടുത്തു. അഞ്ച് ലാബുകളില്‍ നിന്നായി 1.4കോടി രൂപയും 3.5 കിലോ സ്വര്‍ണ്ണവുമാണ് പിടിച്ചെടുത്തത്.

 

പരിശോധനകള്‍ ഇന്നും തുടര്‍ന്നേക്കുമെന്നാണ് വിവരങ്ങള്‍. മെഡിക്കല്‍ ലാബുകള്‍ കേന്ദ്രീകരിച്ച് വന്‍ പണമിടപാടുകളും നികുതി വെട്ടിപ്പും നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പരിശോധനയില്‍ ചിലര്‍ക്ക് വിദേശ ബാങ്ക് അക്കൌണ്ടുകള്‍ ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

 

ചില ഐവിഎഫ് ലാബുകളിലെ ഡോക്ടര്‍മാരുടെ ഫീസ് ഞെട്ടല്‍ ഉണ്ടാക്കുന്നതാണെന്നും ആദായനികുതിവകുപ്പ് അധികൃതര്‍ അറിയിച്ചു.