Friday 27 April 2018

കയ്യേറ്റം കൂടുതല്‍ ഇടുക്കിയില്‍; പിന്നില്‍ വയനാടും തിരുവനന്തപുരവും

By Subha Lekshmi B R.10 May, 2017

imran-azhar

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയിരിക്കുന്നത് ഇടുക്കിയിലാണെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍. നിയമസഭയില്‍ പി.സി. ജോര്‍ജ് എംഎല്‍എയുടെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 110 ഹെക്ടര്‍ ഭൂമിയാണ് ഇടുക്കിയില്‍ കറേിയിരിക്കുന്നത്. സ്പിരിറ്റ് ഇന്‍ ജീസസ് പ്രാര്‍ത്ഥനാ ഗ്രൂപ്പ് മേധാവി ടോം സക്കറിയയുടെ കൈവശമാണ് ഏറ്റവും കൂടുതല്‍ കയ്യേറ്റ ഭൂമിയുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

 

ടോം സക്കറിയയ്ക്കൊപ്പം തൃപ്പൂണിത്തുറ സ്വദേശി സിറിള്‍ പി.ജേക്കബും സര്‍ക്കാര്‍ ഭൂമി കയ്യേറിയിട്ടുള്ളവരില്‍ പ്രധാനിയാണ്. കാര്‍ഷിക ആവശ്യങ്ങള്‍ക്കായി നല്‍കിയിട്ടുള്ള ഇടുക്കിയിലെ ഏലമലക്കാടുകളിലാണ് ഏറ്റവും കൂടുതല്‍ കയ്യേറ്റം നടന്നിട്ടുള്ളത്. ഇടുക്കി ജില്ളയിലാണ് സര്‍ക്കാരിന് ഏറ്റവും കൂടുതല്‍ ഭൂമിയുള്ളതെന്നും മന്ത്രി വ്യക്തമാക്കി. 54,097 ഹെക്ടര്‍ ഭൂമിയാണ് ഇവ
ിടെ സര്‍ക്കാരിനുള്ളത്. ഇതില്‍ 110 ഏക്കര്‍ ഭൂമി കയ്യേറ്റക്കാരുടെ കൈവശമാണ്.

 

വയനാട്, തിരുവനന്തപുരം ജില്ളകളാണ് കയ്യേറ്റത്തില്‍ ഇടുക്കിക്ക് തൊട്ടുപിന്നിലുളളത്. വയനാട്ടില്‍ 81 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമിയും തിരുവനന്തപുരത്ത് 74 ഹെക്ടര്‍ ഭൂമിയും കയ്യേറ്റക്കാരുടെ കൈവശമാണ്. കയ്യേറ്റമൊഴിപ്പിക്കാനും അന്യാധീനപ്പെട്ട ഭൂമി തിരിച്ചെടുക്കാനും നീക്കമുണ്ടോ എന്ന ചോദ്യത്തിന്, നടപടി സ്വീകരിച്ചു വരികയാണെന്നും മന്ത്രി മറുപടി നല്‍കി.

 

ചിന്നക്കനാല്‍ പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി കൂറ്റന്‍ കുരിശു സ്ഥാപിച്ച ടോം സക്കറിയയും കുടുംബവുമാണ് ഇടുക്കി ജില്ളയിലെ ഏറ്റവും വലിയ ഭൂമി കയ്യേറ്റക്കാരെന്ന്
വ്യക്തമാക്കുന്ന റവന്യു വകുപ്പിന്‍െറ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ചിന്നക്കനാല്‍ വില്ളേജില്‍ 500 ഏക്കര്‍ ഭൂമിയാണു സൂര്യനെല്ളി വെള്ളൂക്കുന്നേല്‍ ടോം സക്കറിയയും കുട ുംബവും കയ്യേറിയതെന്നും ഉടുന്പന്‍ചോല തഹസില്‍ദാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് 2014 ജൂണ്‍ 26നാണ് ഉടുന്പന്‍ചോല തഹസില്‍ദാര്‍, അന്നത്തെ ഇടുക്കി കലക്ടര്‍ക്കു കൈമാറിയത്.

 

ടോം സക്കറിയയുടെ പിതാവ് സക്കറിയ ജോസഫ്, ടോമിന്‍െറ സഹോദരങ്ങളായ ബോബി സക്കറിയ, ജിമ്മി സക്കറിയ, ജിജി സക്കറിയ എന്നീ വിവിധ തണ്ടപ്പേരുകളിലാണു ഭൂമി കൈവശം വച്ചിരിക്കുന്നത്. ആദിവാസികള്‍ക്ക് അനുവദിച്ച ഭൂമിയില്‍ സൌരോര്‍ജ വേലി സ്ഥാപിച്ച് സ്ഥലം കയ്യേറിയതായി സംശയമുണ്ടെന്നും ജിജി സക്കറിയയുടെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ട് സ് ഥിതി ചെയ്യുന്ന ഭൂമി വ്യാജ പട്ടയത്തിലൂടെ കൈവശപ്പെടുത്തിയതാണെന്ന കണ്ടത്തല്‍ ലാന്‍ഡ് റവന്യു കമ്മിഷണര്‍ സ്ഥിരീകരിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.