Saturday 18 November 2017

സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നെങ്കില്‍ തുടര്‍ന്നേനെയെന്ന് രഘുറാം രാജന്‍

By SUBHALEKSHMI B R.11 Sep, 2017

imran-azhar

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കില്‍ തുടരാന്‍ താന്‍ ആഗ്രഹിച്ചിരുന്നെന്നും എന്നാല്‍ സര്‍ക്കാര്‍ ആവശ്യപ്പെടാത്തതിനാല്‍ മടങ്ങിയെന്നും മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍.ഷിക്കാഗോ യൂണിവേഴ്സിറ്റി അവധി നീട്ടിനല്‍കാന്‍ തയാറാകാതിരുന്നതിനാലാണു തിരിച്ചുപോയതെന്നു പറയുന്നതു ശരിയല്ളെന്നും രഘുറാം രാജന്‍ വ്യക്തമാക്കി.

 

മൂന്നു വര്‍ഷ കാലാവധി 2016 സെപ്റ്റംബര്‍ നാലിനു പൂര്‍ത്തിയായി. എന്നാല്‍, അതു കഴിഞ്ഞു തുടരാനുള്ള നിര്‍ദേശം സര്‍ക്കാരില്‍ നിന്നുണ്ടായില്ല. ഷിക്കാഗോയിലെ അവധിക്കാര്യം ഒരു വിഷയമേ ആയിരുന്നില്ള. ആവശ്യമായത്ര അവധി തരാന്‍ അവര്‍ തയാറായിരുന്നു. കാലാവധി നീട്ടിക്കിട്ടാന്‍ സര്‍ക്കാരിന്‍െറ വാതിലില്‍ മുട്ടിയില്ളെന്നും എന്നാല്‍ തുടരാനുള്ള താല്‍പര്യംഅറിയിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. തുടങ്ങിവച്ച ശുദ്ധികലശം പൂര്‍ത്തിയാക്കാന്‍ വേണ്ടിയാണു തുടരണമെന്നാഗ്രഹിച്ചത്.

 

രാജന് രണ്ടു വര്‍ഷം കൂടി നല്‍കാന്‍ സര്‍ക്കാര്‍ ആഗ്രഹിച്ചിരുന്നെങ്കിലും അവധി നീട്ടിക്കിട്ടാനാവാത്തതിനാലാണു തുടരാതിരുന്നതെന്നായിരുന്നു അന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നത്. ഇതിനോട് പ്രതികരിക്കുകയായിരുന്നു രഘുറാം.