Friday 29 May 2020




കാസർഗോഡുള്ള രോഗികൾക്ക് സംസ്ഥാനത്ത് തന്നെ ചികിത്സ; ആവശ്യമെങ്കിൽ രോഗികളെ ആകാശമാർഗ്ഗം മാറ്റും

By Akhila Vipin .10 Apr, 2020

imran-azhar

 

തിരുവനന്തപുരം: കാസര്‍ഗോഡ് ഗുരുതരമായ മറ്റ് അസുഖങ്ങളുള്ള രോഗികള്‍ക്ക് അതിർത്തിയിലൂടെ പോകാന്‍ കഴിയാത്ത പ്രശ്നം ഉയർന്നു വരുന്നുണ്ട്. അത്തരം അനുഭവം ആവര്‍ത്തിക്കാതിരിക്കാന്‍ വിദഗ്ധ ചികിത്സ ആവശ്യമുള്ള രോഗികളെ സംസ്ഥാനത്തെ പ്രധാന ആശുപത്രികളിലേക്ക് എത്തിക്കും. ആവശ്യമാണെങ്കില്‍ ആകാശമാര്‍ഗം എത്തിക്കുന്നതും പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കർണ്ണാടക അതിർത്തിയിൽ ചികിത്സയ്ക്ക് പോകാനാകാതെ കഴിഞ്ഞ ദിവസം ഒരാൾ കൂടി കാസർഗോഡ് മരിച്ചിരുന്നു. ഇതേ തുടർന്നാണ് തീരുമാനം.