Monday 23 October 2017

മാഡം കെട്ടുകഥയല്ല; സിനിമാമേഖലയിലുളളയാള്‍; വിഐപി പറഞ്ഞില്ലെങ്കില്‍ താന്‍ പറയുമെന്ന് സുനി

By Subha Lekshmi B R.08 Aug, 2017

imran-azhar

തൃശൂര്‍: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് താന്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയ "മാഡം' കെട്ടുകഥയല്ളെന്നും യാഥാര്‍ഥ്യമാണെന്നും കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി. കുന്നംകുളം മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴാണ് മാധ്യമങ്ങളോട് ഇക്കാര്യം സുനി വെളിപ്പെടുത്തിയത്. ഈ മാസം 16ന് മുന്‍പ് കേസില്‍ അറസ്റ്റിലായിരിക്കുന്ന "വിഐപി' മാഡത്തിന്‍റെ പേര് പറഞ്ഞില്ളെങ്കില്‍ താന്‍ പറയുമെന്നും സുനി കൂട്ടിച്ചേര്‍ത്തു.

 

കേസുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തില്‍ സുനി ചില വന്പന്‍ സ്രാവുകള്‍ ഉണ്ടെന്ന് വ്യകതമാക്കിയിരുന്നു. ഇതിന് ശേഷമാണ് ദിലീപ് ഗൂഢാലോചനക്കേസില്‍ അറസ്റ്റിലായത്. പിന്നീട് സുനി നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത് മാഡത്തിന് വേണ്ടിയാണെന്ന് പൊലീസിനോട് പറഞ്ഞു. മാഡം ആരാണെന്ന് പല തരത്തിലുള്ള അഭ്യൂഹങ്ങള്‍ പരക്കുകയും ചെയ്തു.