Tuesday 02 June 2020




രണ്ടുമഹാമാരിയെ നേരിട്ട ഇന്ത്യക്ക് കൊറോണയെ നേരിടാൻ മികച്ച ശേഷിയുണ്ട് ലോകാരോഗ്യ സംഘടന

By online desk .24 Mar, 2020

imran-azhar


ജനീവ: കൊറോണ വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ വൈറസിനെ നേരിടാൻ ഇന്ത്യക്ക് വളരെയധികം ശേഷിയുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ മൈക്കൽ ജെ റയാൻ പറഞ്ഞു. വസൂരി, പോളിയോ എന്നീ മഹാമാരികളെ നേരിടുകയും നശിപ്പി ക്കുകയും ചെയ്തതിന്റെ അനുഭവസമ്പത്ത് ഇന്ത്യക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

കൊറോണക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യ കാര്യക്ഷമമായ നടപടികള്‍ തുടരേണ്ടതുണ്ടെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

 

ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾ മുമ്പ് മഹാമാരികളെ ഉന്മൂലനം ചെയ്തതുപോലെ കൊറോണയെയും നേരിട്ട് ലോകത്തിലേക്കുള്ള വഴി കാണിക്കേണ്ടത് വളരെ പ്രധാനമാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.

 

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകമെമ്പാടുമുള്ള കേസുകളുടെ എണ്ണം 378,600 ആണ് കൂടാതെ 16,500 പേരാണ് കൊറോണ മൂലം മരണമടഞ്ഞത്.