Friday 23 October 2020




കോവിഡ് വാക്സിൻ; സ്പുട്‌നിക് അഞ്ചിനെക്കുറിച്ച് ഇന്ത്യ-റഷ്യ ചർച്ചകൾ നടത്തിയതായി ആരോഗ്യ മന്ത്രാലയം

By online desk .25 Aug, 2020

imran-azhar

 

 


ന്യൂഡല്‍ഹി: റഷ്യ വികസിപ്പിച്ച കോവിഡ് വാക്‌സിനായ സ്പുട്‌നിക് അഞ്ച് സംബന്ധിച്ച് റഷ്യയുമായി ചർച്ചകൾ നടന്നു വരികയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. സ്പുട്‌നിക് അഞ്ചിന്റെ ഉത്പാദനത്തിന് റഷ്യ ഇന്ത്യയുമായി സഹകരണം തേടിയതായുള്ള റിപ്പോർട്ടുകൾക്കിടയിലാണ് ആരോഗ്യമന്ത്രാലയത്തിന്റെ പ്രതികരണം. ഇതിനിടെ രാജ്യത്ത് കോവിഡ് വ്യാപിക്കുന്നതിന് കാരണക്കാർ നിരുത്തവാദപരമായി പെരുമാറുന്ന ചില ആളുകളാണെന്ന വിമർശനവുമായി ഐസിഎംആർ രംഗത്തെത്തി


മാസ്ക്ക് ധരിക്കാത്ത ആളുകളാണ് ഇന്ത്യയിൽ കോവിഡ് പരത്തുന്നതെന്ന് ഐ സി എം ആർ ഡയറക്ടർ ജനറൽ പ്രഫ.ബല്‍റാം ഭാര്‍ഗവ പറഞ്ഞു.'പ്രായമുള്ളവരെന്നും ചെറുപ്പക്കാരെന്നും ഞാൻ പറയുന്നില്ല. എന്നാൽ നിരുത്തരവാദപരമായ, ജാഗ്രതയില്ലാതെ മാസ്‌ക് ധരിക്കാത്ത ആളുകളാണ് ഇന്ത്യയില്‍ കോവിഡിനെ മുന്നോട്ടുകൊണ്ടുപോകുന്നത്' ഭാര്‍ഗവ പറഞ്ഞു.മൂന്നു വാക്‌സിനുകൾ രാജ്യത്ത് പരീ ക്ഷണഘട്ടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.