Wednesday 22 November 2017

ഡോക്‌ലാം പോലുളള വിഷയങ്ങള്‍ ആവര്‍ത്തിക്കില്ല : ഉഭയകക്ഷി ചര്‍ച്ചയില്‍ ഇന്ത്യ ചൈന ധാരണ

By sruthy sajeev .05 Sep, 2017

imran-azhar


ബെയ്ജിംഗ്: പഞ്ചശീല തത്വങ്ങള്‍ക്കധിഷ്ഠിതമായി ഇന്ത്യയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ചൈന തയാറാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഉഭയകക്ഷി ചര്‍ച്ചയ്ക്കിടെ സംസാരിക്കുകയായിരുന്നു ചൈനീസ് പ്രസിഡന്റ്. ലോകത്തിലെ രണ്ട് നിര്‍ണായക ശകതികളാണ് ഇന്ത്യയും ചൈനയും. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം നിലവില്‍ മെച്ചപെ്പട്ടിട്ടുണ്ടെന്നും ജിന്‍പിംഗ് പറഞ്ഞു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച അമ്പതു മിനിറ്റ് നീണ്ടുനിന്നു. ഇരു നേതാക്കളുടെ ചര്‍ച്ച ക്രിയാത്മകമായിരുന്നെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഡോക് ലാം പോലുള്ള വിഷയങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ധാരണയായതായും വിദേശകാര്യമന്ത്രാലയം അറിയിച്ചു.