Monday 23 October 2017

പാകിസ്ഥാന്‍ ഭീകരതയെ വളര്‍ത്തിയ ടെററിസ്ഥാനെന്ന് ഇന്ത്യ

By SUBHALEKSHMI B R.22 Sep, 2017

imran-azhar

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയില്‍ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. പാകിസ്ഥാന്‍ ഇപ്പോള്‍ ടെററിസ്ഥാന്‍ ആണെന്നും ചരിത്രപരമായി നോക്കിയാലും പാകിസ്ഥാന്‍ ഭീകരവാദവുമായി ബന്ധപ്പെട്ടിരിക്കുകയാണെന്നു വ്യക്തമാകുമെന്നും യുഎന്‍ പൊതുസഭയില്‍ ഇന്ത്യ അറിയിച്ചു. ശുദ്ധമായ ഭീകരതയ്ക്കു വേണ്ടിയുള്ള ഗവേഷണത്തിലാണ് അവര്‍. ആഗോള തീവ്രവാദത്തെ േപ്രാത്സാഹിപ്പിക്കുകയും കയറ്റി അയയ്ക്കുകയുമാണ് പാകിസ്ഥാനെന്നും യുഎന്നിലെ സ്ഥിരം പ്രതിനിധി ഈനം ഗംഭീര്‍ പറഞ്ഞു. ഇന്ത്യയ്ക്കെതിരെയുള്ള പാക് പ്രധാനമന്ത്രി ഷഹീദ് കഖാന്‍ അബ്ബാസിയുടെ പ്രസ്താവനകള്‍ക്കുള്ള മറുപടിയായിട്ടാണു യുഎന്നില്‍ ഇന്ത്യ ആഞ്ഞടിച്ചത്.

 

യുഎന്‍ ഭീകരസംഘടന പട്ടികയില്‍ ഉള്‍പ്പെടുത്തിയ ലഷ്കറെ തയിബയുടെ തലവന്‍ ഹാഫിസ് മുഹമ്മദ് സയിദ് ഇപ്പോള്‍ പാകിസ്ഥാനിലെ രാഷ്ട്രീയകക്ഷി നേതാവാണ്. ഭീകരപ്രവര്‍ത്തനവുമായുള്ള പാക് ബന്ധത്തിനുള്ള തെളിവാണിത്. ഭീകരര്‍ക്കു രാഷ്ട്രീയ പാര്‍ട്ടികളാല്‍ സുരക്ഷ നല്‍കുക.ും രാജ്യാന്തര ഭീകരനേതാക്കളെ സംരക്ഷിക്കുകയുമാണു പാകിസ്ഥാന്‍ ചെയ്യുന്നതെന്നും ഇന്ത്യ ആരോപിച്ചു.

 

ജമ്മു കശ്മീര്‍ എന്നും ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരിക്കുമെന്നതു പാകിസ്ഥാന്‍ ഒരിക്കലും മറക്കരുത്. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിലൂടെ ഇന്ത്യയുടെ പ്രാദേശിക സമത്വം തകര്‍ക്കുന്നതിനുള്ള ശ്രമങ്ങള്‍ ഒരിക്കലും വിലപ്പോകില്ള. സ്വന്തം രാജ്യത്തു ഭീകരരെ വളര്‍ത്തിയ പാക്കിസ്ഥാന്‍ ഇപ്പോള്‍ അതിനെതിരെ സംസാരിക്കുകയാണ്. ഭീകരരും സംഘടനകളും ഉണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും ചെലവുകളെക്കുറിച്ചും വരെ അവര്‍ സംസാരിക്കുന്നു.

 

പിടിക്കപ്പെടുമെന്നോ ശിക്ഷിക്കപ്പെടുമെന്നോ ഉള്ള ഭയംപോലുമില്ളാതെ തെരുവുകളിലൂടെ ഭീകരര്‍ റോന്തുചുറ്റുന്ന സ്ഥിതിയിലും ഇന്ത്യയില്‍ മനുഷ്യാവകാശം സംരക്ഷിക്കുന്നതിനെക്കുറിച്ചാണു പാകിസ്ഥാന്‍ സംസാരിക്കുന്നത്. "ടെററിസ്ഥാന്‍' എന്ന ഈ പ്രദേശം ആഗോള ഭീകരതയ്ക്കു നല്‍കിയ സംഭവാനകള്‍ക്കു യാതൊരുവിധ സമാനതകളുമില്ളെന്നും ഇന്ത്യ യുഎന്നില്‍ പറഞ്ഞു.