Saturday 06 June 2020
കോവിഡിനെതിരെയുള്ള ക്ലോറോക്വിൻ നിർമ്മിക്കാനുള്ള യുഎസ് ഓർഡർ ഇന്ത്യൻ കമ്പനികളായ ഇപ്ക, സിഡസ് കാഡിലയ്ക്ക്

By Akhila Vipin .23 Mar, 2020

imran-azhar

 


ന്യൂഡൽഹി: കോവിഡ് -19 വ്യാപകമാകുന്ന പശ്ചാത്തലത്തിൽ , ഇന്ത്യയിലെ മുൻനിര മരുന്ന് നിർമ്മാണ കമ്പനികളായ ഇപ്ക ലബോറട്ടറീസ്, സിഡസ് കാഡില എന്നിവയ്ക്ക് അമേരിക്കൻ വിപണിയിൽ കോവിഡിനെതിരെയുള്ള ആന്റി മലേറിയ മരുന്നായ ക്ലോറോക്വിൻ നിർമ്മിക്കാനുള്ള ഓർഡറുകൾ ലഭിച്ചു.

 

കൊറോണ വൈറസ് രോഗബാധയെ ചികിത്സിക്കുന്നതിനായി ഉപയോഗിക്കുന്ന ക്ലോറോക്വിനെ “ഗെയിം ചേഞ്ചർ” എന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിശേഷിപ്പിച്ചത്. മരുന്ന് ഇറക്കുമതി ചെയ്യുന്നതിനായി ഇപ്കയുടെ രണ്ട് പ്ലാന്റുകൾക്ക് മൂന്ന് വർഷം പഴക്കമുണ്ടായിരുന്ന ഇറക്കുമതി അലേർട്ട് ഭാഗികമായി നീക്കം ചെയ്തു യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ). പതിറ്റാണ്ടുകൾ പഴക്കമുള്ള മരുന്നിന് സൈഡസ് കാഡിലയ്ക്ക് യുഎസിൽ നിന്ന് ഗണ്യമായ ഓർഡറും ലഭിച്ചു.

 

കൊറോണ വൈറസ് രോഗികളുമായുള്ള ക്ലിനിക്കൽ ട്രയലിൽ ക്ലോറോക്വിൻ പരിശോധിക്കാനായി റെഗുലേറ്റർ തയ്യാറാക്കുകയാണെന്ന് എഫ്ഡിഎ കമ്മീഷണർ ഡോ. സ്റ്റീഫൻ ഹാൻ പറഞ്ഞു. കാലഹരണപ്പെട്ട നിയമങ്ങളും ഉദോഗസ്ഥമേധാവിത്തവും ഇല്ലാതാക്കുന്നതു മൂലം കോവിഡ് 19 ചികിത്സിക്കാൻ സഹായിക്കുന്ന മരുന്നുകളുടെ പരിശോധന വേഗത്തിലാക്കാൻ ഇത് സഹായിക്കുമെന്നും വ്യാഴാഴ്ച വൈറ്റ് ഹൗസിൽ   നടന്ന പത്രസമ്മേളനത്തിൽ ട്രംപ് എഫ്ഡി‌എയോട് നിർദ്ദേശിച്ചു.

 


ഹൈഡ്രോക്സിക്ലോറോക്വിൻ സൾഫേറ്റ്, ക്ലോറോക്വിൻ ഫോസ്ഫേറ്റ് എന്നിവ ഇറക്കുമതി ചെയ്യാൻ എഫ്ഡിഎ അനുവദിച്ചതായി മുംബൈ ആസ്ഥാനമായുള്ള ഇപ്ക ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിനെയും ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ചിനെയും അറിയിച്ചു. ക്ലോറോക്വിൻ ഫോസ്ഫേറ്റ്, ഹൈഡ്രോക്സിക്ലോറോക്വിൻ സൾഫേറ്റ് എപിഐകൾക്ക് വർദ്ധിച്ചു വരുന്ന ഡിമാൻഡും ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളിൽ നിന്നും അതിന്റെ ഫോർമുലേഷനുകളെ കുറിച്ചുള്ള അന്വേഷണങ്ങളും ഞങ്ങൾ ശ്രദ്ധിക്കുന്നുണ്ടെന്ന് ഇപ്ക സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച ഫയലിൽ പറയുന്നു.

 


ഹൈഡ്രോക്സിക്ലോറോക്വിൻ വിതരണം ചെയ്യുന്നതിനെ കുറിച്ച് ഞങ്ങൾക്ക് അന്വേഷണങ്ങൾ ലഭിച്ചുവെന്നും ആവശ്യമെങ്കിൽ സ്ഥിരമായ സപ്ലൈസ് ഉറപ്പുവരുത്തുകയും ഞങ്ങളുടെ ഉൽ‌പാദനം വർദ്ധിപ്പിക്കുകയും ചെയ്യുന്നതിനാണ് ഇപ്പോൾ ഞങ്ങൾ മുൻ‌ഗണന നൽകുന്നതെന്നും സിഡസ് കാഡിലയുടെ വക്താവ് ദി പ്രിന്റിനോട് പറഞ്ഞു. വലിയ അളവിൽ മരുന്ന് ഉൽപ്പാദിപ്പിക്കുന്നതിനുള്ള കഴിവുള്ള ലോകത്തിലെ ചുരുക്കം ചില കമ്പനികളിൽ ഒരാളായതിനാൽ ഞങ്ങൾക്ക് ആവശ്യകതകൾ നിറവേറ്റാൻ കഴിയുമെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 


ക്ലോറോക്വിൻ ഇന്ത്യയിൽ വ്യാപകമായി ലഭ്യമാണ്. ഇപ്ക, സിഡസ് കാഡില, അലെംബിക് ഫാർമസ്യൂട്ടിക്കൽസ് എന്നിവയുൾപ്പെടെ നിരവധി പ്രാദേശിക കമ്പനികൾ ഇത് നിർമ്മിക്കുന്നുണ്ടെന്നും ഇപ്ക ലാബുകളും സിഡസും മികച്ച നിർമ്മാതാക്കളായതിനാൽ, എപ്പോൾ വേണമെങ്കിലും ഇന്ത്യക്ക് ഈ മരുന്നിന്റെ ഉത്പാദനം വർദ്ധിപ്പിക്കാൻ കഴിയുമെന്നും വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഫാർമസ്യൂട്ടിക്കൽ എക്‌സ്‌പോർട്ട് പ്രമോഷൻ കൗൺസിൽ (ഫാർമെക്‌സിൽ) ചെയർമാൻ ദിനേഷ് ദുവ പറഞ്ഞു.

 


ഹേം അല്ലെങ്കിൽ ഹീമിന്റെ അളവ് വർദ്ധിപ്പിച്ചാണ് ക്ലോറോക്വിൻ പ്രവർത്തിക്കുന്നത്. ഇത് പാരസൈറ്റനെ കൊല്ലുകയും അണുബാധ പടരാതിരിക്കുകയും ചെയ്യുന്നു. കൊറോണ വൈറസിന് പരിഹാരമായി ക്ലോറോക്വിൻ ആദ്യമായി ഉപയോഗിച്ചത് ബയോടെക് നിക്ഷേപകനും ഡോക്ടറുമായ മൈക്ക് പെല്ലിനിയാണ്, അതേസമയം ക്ലോറോക്വിൻ ഒരു ചികിത്സയായി കണക്കാക്കാമെന്ന് സാങ്കേതിക സംരംഭകനായ എലോൺ മസ്‌ക് ട്വീറ്റ് ചെയ്തു.

 

മുൻപത്തെ ചില പഠനങ്ങൾ അനുസരിച്ച്, പ്രൈമറ്റ് സെല്ലുകളിലെ കൊറോണ വൈറസ് അണുബാധയിൽ ക്ലോറോക്വിൻ ശക്തമായ ആൻറിവൈറൽ സ്വാധീനം ചെലുത്തുന്നു. ക്ലോറോക്വിൻ “സെല്ലുലാർ റിസപ്റ്ററിന്റെ ടെർമിനൽ ഗ്ലൈക്കോസൈലേഷൻ, ആൻജിയോടെൻസിൻ-കൺവേർട്ടിംഗ് എൻസൈം 2” എന്നിവയിൽ വൈറസ്-റിസപ്റ്റർ ബൈൻഡിംഗിനെ പ്രതികൂലമായി സ്വാധീനിക്കുകയും അണുബാധയെ ഇല്ലാതാക്കുകയും ചെയ്യുമെന്ന് ഒരു പഠനത്തിൽ പറയുന്നു.