Tuesday 02 June 2020




ടോയിലറ്റ് സീറ്റ് നക്കിയ യുവാവിന് കോവിഡ് 19 സ്ഥിരീകരിച്ചു

By online desk .27 Mar, 2020

imran-azhar

 

കാലിഫോര്‍ണിയ : അമേരിക്കയില്‍ ടോയിലറ്റ് സീറ്റ് നക്കുന്ന വീഡിയോ പോസ്റ്റ് ചെയ്ത യുവാവിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ടിക് ടോകില്‍ സജീവ ഇട പെടല്‍ നടത്തുന്ന ഗേഷാണ്‍ മെന്‍ഡസ് എന്ന് ലാര്‍സിനാണ് രോഗം സ്ഥിരീകരിച്ചത്.

 

കൊറോണ ചാലഞ്ചില്‍ പങ്കെടുത്തു കൊണ്ടാണ് ബെവെര്‍ലി ഹില്‍സില്‍ നിന്നുളള 21 കാരന്‍ പൊതുശൗചാലയത്തിലെ ടോയിലറ്റ് സീറ്റ് നക്കിയത്. കൊറോണ വൈറസ് ബാധ പടരില്ലെന്ന് പറഞ്ഞ് ടിക് ടോക്കില്‍ തുടങ്ങിയ ചാലഞ്ചിന്റെ ഭാഗമായിരുന്നു ഇത്.

 

.

 

ചാലഞ്ചില്‍ പങ്കെടുത്ത് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് ലാര്‍സ് ആശുപത്രിയില്‍ കിടക്കുന്ന ദൃശ്യം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ ഈ ട്വിറ്റര്‍ അക്കൗണ്ട് ഇപ്പോള്‍ നീക്കം ചെയ്തിട്ടുണ്ട്.

 

കൊറോണ വൈറസുമായി ബന്ധപ്പെട്ട് നടന്ന ഈ ചാലഞ്ച് വ്യാപക വിമര്‍ശനത്തിനിടയാക്കിയിരുന്നു. എന്നാല്‍ ടോയിലറ്റ് സീറ്റ് നക്കിയതിനാലാണോ ലാര്‍സിന് രോഗം പിടിപെട്ടതെന്ന് വ്യക്തമായിട്ടില്ല.കൊറോണ ബാധിച്ച് അമേരിക്കയില്‍ 800ല്‍ അധികം പേരാണ് മരിച്ചത്. 55000ത്തിലധികം പേര്‍ രോഗബാധിതരാണ്.