Thursday 28 January 2021




ഇറാനിലെ പ്രശസ്ത ആണവ ശാസ്ത്രജ്ഞൻ ടെഹ്‌റാനിൽ വെടിയേറ്റ് മരിച്ചു

By online desk .27 Nov, 2020

imran-azhar



 


ടെഹ്‌റാൻ : ഇറാനിലെ പ്രശസ്ത ആണവ ശാസ്ത്രജ്ഞ നായ മൊഹ്‌സൻ ഫക്രിസാദെ വെടിയേറ്റ് മരിച്ചു . ഇറാനിയൻ പ്രതിരോധ മന്ത്രാലയത്തിലെ മുതിർന്ന ശാസ്ത്രജ്ഞനായിരുന്ന ഇദ്ദേഹം . വൈകീട്ടോടെ ടെഹ്‌റാനിന്റെ കിഴക്ക് ദേവമന്ദിലെ ആബ്‌സാർഡ് പ്രദേശത്തുവെച്ചാണ് വെച്ചാണ് അദ്ദേഹത്തിന് വെടിയേറ്റത്. 59 വയസായിരുന്നു.

 

അദ്ദേഹത്തെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇദ്ദേഹത്തിന്റെ അംഗരക്ഷകനും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. സംഭവത്തിനുപിന്നിൽ ഭീകരരാണെന്നാണ് സൂചന. രാജ്യത്തെ പ്രശസ്ത ശാസ്ത്രജ്ഞരിൽ ഒരാളാണ് ഫക്രിസാദെ ഇമാം ഹുെൈസൻ സർവ്വകലാശാലയിലെ പ്രൊഫസർകൂടിയായ അദ്ദേഹത്തിന് നേരെ മുൻപും വധശ്രമം ഉണ്ടായിട്ടുണ്ട്.