Saturday 26 September 2020




സംസ്ഥാനത്ത് മദ്യശാലകൾ തുറക്കാൻ തീരുമാനിച്ചു

By Akhila Vipin .14 May, 2020

imran-azhar

 

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ പൂട്ടിയിട്ടിരുന്ന മദ്യശാലകൾ തുറക്കാൻ തീരുമാനിച്ചതായി എക്‌സൈസ്  മന്ത്രി ടി.പി രാമകൃഷ്ണൻ. മദ്യശാലകൾ തുറക്കുന്ന തീയതി പിന്നീട് അറിയിക്കും. തിരക്കൊഴിവാക്കാൻ പ്രായോഗിക നടപടി സ്വീകരിക്കും. മദ്യശാലകൾ 2 രീതിയിലായിരിക്കും പ്രവർത്തനം ആരംഭിക്കുക. കൺസ്യൂമർ ഫെഡിന്റെ ഔട്ട്ലെറ്റുകൾ, ബീവറേജ് കോർപറേഷന്റെ ഔട്ട്ലെറ്റുകൾ എന്നിങ്ങനെയാണ് മദ്യശാലകൾ പ്രവർത്തിക്കുന്നത്. ഈ രണ്ട് ഔട്ട്ലെറ്റുകളും ചേർന്ന് 301 ഔട്ട്ലെറ്റുകളാണ് കേരളത്തിലുള്ളത്. മദ്യത്തിന്റെ വില വർദ്ധിപ്പിച്ചിട്ടുണ്ട്. ബിയറിന്റെയും വൈനിന്റെയും വിൽപ്പന നികുതിയിൽ 10% വർദ്ധനവ് വരുത്തി. മറ്റ് എല്ലാ മദ്യങ്ങൾക്കും വിൽപ്പന നികുതിയിൽ 35% വർദ്ധനവും വരുത്തിയതായി മാതൃ പറഞ്ഞു.

 

ബാർ ഹോട്ടലുകളിൽ പ്രത്യേക കൗണ്ടർ ഒരുക്കി പാഴ്‌സൽ നൽകാനുള്ള അനുമതിയും നൽകും. ബീവറേജ് കോർപറേഷനിലെ വിളയായിരിക്കും ഈടാക്കേണ്ടത്. അതേസമയം, കള്ളുഷാപ്പുകൾ തുറക്കുന്ന കാര്യത്തിലും തീരുമാനമായി. ഷാപ്പുകൾ തുറക്കുന്ന തീയതിയും തീരുമാനിച്ചിട്ടില്ല. തെങ്ങ് പാകപ്പെട്ട് കള്ള് ആയതനുസരിച്ച് കള്ളുഷാപ്പുകൾ തുറന്നു തുടങ്ങും. ലൈസൻസിന്റെ നടപടികൾ പൂർത്തികരിക്കാനുണ്ട്. ഈ നടപടികൾ പൂർത്തിയാകുന്നതോട് കൂടി മുൻപ് പ്രവർത്തിച്ചിരുന്ന കള്ള് ഷാപ്പുകൾ തുറക്കാനുള്ള നടപടി ആരംഭിക്കും.