Tuesday 20 August 2019




ശബരിമല സംഭവം: ശബരിമലയില്‍ ചെയ്തത് വിധിപ്രകാരമല്ലെന്ന് തെലുഗു പുരോഹിതര്‍

By Subha Lekshmi B R.27 Jun, 2017

imran-azhar

ഹൈദരബാദ്: ശബരിമലയിലെ കൊടിമരത്തില്‍ മെര്‍ക്കുറി ഒഴിച്ചത് ആന്ധ്രയിലെ ആചാരപ്രകാരമാണെന്ന പിടിയിലായവരുടെ മൊഴി ശരിയല്ലെന്ന രീതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. കൊടിമരത്തിന്‍െറ ശക്തിയും ചൈതന്യവും വര്‍ദ്ധിപ്പിക്കാന്‍ ആന്ധ്രയില്‍ കൊടിമരച്ചുവട്ടില്‍ പാദരസം ചേര്‍ക്കാറുണ്ട്. എന്നാല്‍, അത് കൊടിമരം സ്ഥാപിക്കുന്നതിന് മുന്‍പാണെന്നും ശബരിമലയില്‍ ചെയ്തത് വിധിപ്രകാരമല്ളെന്നും ഡല്‍ഹി തിരുമല തിരുപ്പതി ദേവസ്ഥാനത്തെ പുരോഹിതര്‍ പറഞ്ഞു.

 

കൊടിമര പ്രതിഷ്ഠയ്ക്ക് മുന്പ് കൊടിമരത്തിന്‍റെ ശക്തിയും ചൈതന്യവും വര്‍ധിപ്പിക്കുന്നതിന് നവധാന്യങ്ങള്‍, സ്വര്‍ണ്ണം, വെളളി, ചെന്പ്, നവരത്നങ്ങള്‍, നെയ്യ്, പാല്‍, തൈര് എന്നിവയ്ക്കൊപ്പം പാദരസവും ചേര്‍ക്കുമെന്ന് പുരോഹിതര്‍ പറഞ്ഞു. പാദരസം അടക്കം സാമഗ്രികള്‍ ഉളളില്‍വച്ച ശേഷമാണ് കൊടിമരം പ്രതിഷ്ഠിക്കുക. പക്ഷേ, ശബരിമലയില്‍ സംഭവിച്ചതുപോലെ പ്രതിഷ്ഠ നടത്തിയ കൊടിമരത്തിന് മുകളിലേക്ക് ഇവ ഒഴിക്കാന്‍ ആചാരം അനുവദിക്കുന്നില്ളെന്നും പുരോഹിതര്‍ കൂട്ടിച്ചേര്‍ത്തു.

 

ആന്ധ്രാ സ്വദേശികള്‍ കൊടിമരത്തിന് കീഴില്‍ പാദരസമൊഴിച്ചത് ആചാരങ്ങളുടെ ഭാഗമാണെന്ന നിലപാടില്‍ പൊലീസ് ഉറച്ചുനില്‍ക്കുകയാണ്.