Tuesday 20 August 2019




ശബരിമല സംഭവം: ആചാരത്തിന്‍റെ ഭാഗമെന്ന് പ്രതികളുടെ മൊഴി

By Subha Lekshmi B R.26 Jun, 2017

imran-azhar

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് പുനപ്രതിഷ്ഠ നടത്തിയ സ്വര്‍ണ്ണ കൊടിമരത്തിനു കേടുവരുത്തിയ സംഭവം അട്ടിമറിയല്ളെന്നു പോലീസ്. വിശ്വാസികള്‍ ആചാരത്തിന്‍റെ ഭാഗമായി ദ്രാവകം ഒഴിച്ചതാണെന്നും സംഭവം അട്ടിമറിയല്ളെന്നും പത്തനംതിട്ട ജില്ളാ പൊലീസ് മേധാവി അറിയിച്ചു. വിശ്വാസത്തിന്‍റെ ഭാഗമായാണ് നവധാന്യത്തോടൊപ്പം ദ്രാവകമൊഴിച്ചതെന്നു പിടിയ ിലായ ആന്ധ്രാ സ്വദേശികള്‍ മൊഴിനല്‍കിയെന്നാണ് പൊലീസ് ഭാഷ്യം.എന്നാല്‍ ഇവരുടെ മൊഴി പൊലീസ് പൂര്‍ണ്ണമായും വിശ്വാസത്തിലെടുത്തിട്ടില്ല.

 

സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ ആന്ധ്രാ സ്വദേശികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ജാമൃമില്ളാ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് ഏടുത്തിരിക്കുന്നത്. പൊതുമുതല്‍ നശിപ്പിക്കുക, വിശ്വാസം വ്രണപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഞായറാഴ്ചയാണ് പൊലീസ് അഞ്ച് ആന്ധ്രാ സ്വദേശികളെ കസ്റ്റഡിയില്‍ എടുത്തത്. ആന്ധ്ര വിയ്യൂര്‍ സ്വദേശികളായ വെങ്കിട്ട റാവു, സഹോദരന്‍ ഇ.എന്‍.എല്‍. ചൌധരി, സത്യനാരായണ റെഡ്ഡി, ഉമാമഹേശ്വര റെഡ്ഡി, സുധാകര റെഡ്ഡി എന്നിവരാണ് അറസ്റ്റിലായത്.പന്പ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍നിന്നാണ് ഇവരെ പിടികൂടിയത്.

 


ശബരിമല ക്ഷേത്രത്തിന് അവമതിപ്പുണ്ടാക്കിയതിനും നാശനഷ്ടം വരുത്തിയതിനും ഇവര്‍ക്കെതിരെ കേസെടുത്തു. സന്നിധാനത്തെത്തി തെളിവെടുക്കേണ്ടതില്ളെന്നും സിസിടിവി ദൃശ്യങ്ങളില്‍ന ിന്ന് തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്നും മനോജ് എബ്രഹാം വ്യക്തമാക്കി. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ്ഇവര്‍ക്കെതിരെ കേസെടുത്തത്.