Saturday 06 June 2020




കൊവിഡ് 19 ബാധമൂലം ഇറ്റലിയിൽ ഒരു ദിവസം മരിച്ചത് 475 പേർ

By online desk.19 Mar, 2020

imran-azhar



ഇറ്റലി: കൊവിഡ് 19 ബാധമൂലം ഇറ്റലിയിൽ ഒരു ദിവസം മരിച്ചത് 475 പേർ. കൊവിഡ് 19 രോഗ ബാധ മൂലം ഒരു രാജ്യത്ത് ഒരു ദിവസം ഉണ്ടാകുന്ന ഏറ്റവും കൂടിയ മരണസംഖ്യ ആണ് ഇത്. സിവിൽ പ്രൊട്ടക്ഷൻ ഏജൻസി ആണ് പുതിയ കണക്കുകൾ പുറത്തുവിട്ടത്. യൂറോപ്യൻ രാജ്യങ്ങളിൽ രോഗബാധ ഏറ്റവും രൂക്ഷമായി ബാധിച്ച രാജ്യമാണ് ഇറ്റലി. കൊവിഡ് 19 ബാധിച്ച് ഇറ്റലിയിൽ മരിച്ചവരുടെ എണ്ണം ഇതോടെ 2978 ആയി ഉയർന്നു. മരണ നിരക്കിൽ ഉണ്ടായിരിക്കുന്നത് 19 ശതമാനത്തിന്റെ വർദ്ധനവാണെന്ന് വാർത്ത ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

 

ഇതുവരെ റിപ്പോർട്ട് ചെയ്ത രോഗബാധിതരുടെ എണ്ണം 31506 ഇൽ നിന്നും 35713 ആയി ഉയർന്നു. 13.35 ശതമാനമാണ് വർദ്ധനവ്. രോഗം ബാധിച്ചവരിൽ 4025 പേർ പൂർണമായും രോഗത്തിൻറെ പിടിയിൽ നിന്നും രക്ഷപ്പെട്ടു. കഴിഞ്ഞദിവസം വരെ രക്ഷപ്പെട്ടവരുടെ എണ്ണം 2941 ആയിരുന്നു. രോഗം ബാധിച്ച 2257 പേർ ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം ഇവരുടെ എണ്ണം 2060 ആയിരുന്നു.