Tuesday 02 June 2020




കൊറോണ ഇറ്റലിയിൽ മരണം 6,820 ആയി : അടുത്ത രോഗബാധിത മേഖലയായി യുഎസ് മാറിയേക്കും ;ഡബ്ല്യു.എച്ച്.ഒ മുന്നറിയിപ്പ്

By online desk .24 Mar, 2020

imran-azhar

 

 

റോം: ഇറ്റലിയിൽ കൊറോണ വൈറസ് ബാധയിൽ മരിച്ചവരുടെ എണ്ണം 6,820 ആയി. ചൊവ്വാഴ്ച മാത്രം 743 പേരാണ് ഇവിടെ മരണമടഞ്ഞത്.

 

ചൈനയ്ക്കും ഇറ്റലിക്കും ശേഷം ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള രാജ്യമായ അമേരിക്കയ്ക്ക് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. കൊറോണ വൈറസിന്റെ അടുത്ത ആഘാത മേഖലയായി യുഎസ് മാറിയേക്കുമെന്നാണ് ഡബ്ല്യു.എച്ച്.ഒ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.അമേരിക്കയില്‍ 54,808 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു . കൂടാതെ 775 പേര്‍ മരിക്കുകയും ചെയ്തു.163 മരണമാണ് ചൊവ്വാഴ്ച മാത്രം അമേരിക്കയിൽ റിപ്പോർട്ട് ചെയ്തത്.

 

അതേസമയം രോഗത്തിന്റെ വ്യാപനം തടയുന്നതിനായി 21 ദിവസത്തേക്ക് ഇന്ത്യയിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.ലോക കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ ആകെ 422,613 പേർ കൊറോണ ബാധിതരാണ് കൂടാതെ 18,891 പേര്‍ മരിക്കുകയും ചെയ്തു.