Wednesday 24 January 2018

സ്വതന്ത്രമല്ല; ജെഡിയു കേരളഘടകം ശരദ് യാദവിനൊപ്പം

By SUBHALEKSHMI B R.09 Sep, 2017

imran-azhar

കോഴിക്കോട്: ജനതാദള്‍~യു കേരള ഘടകം നിലപാട് മാറ്റി. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എം.പി. വീരേന്ദ്രകുമാര്‍ ശരദ് യാദവിനെ കണ്ട് പിന്തുണയറിയിച്ചു. കഴിഞ്ഞ ദിവസം ശരദ് യാദവുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് അദ്ദേഹം പിന്തുണയറിച്ചത്.

 

ബിഹാറില്‍ ബിജെപിക്കൊപ്പം ചേര്‍ന്ന നിതീഷ് കുമാറിന്‍റെ തീരുമാനത്തിനെതിരെ വീരേന്ദ്രകുമാര്‍ രംഗത്തെത്തിയിരുന്നു. ജെഡിയു കേരള ഘടകം നിതീഷിനൊപ്പം നില്‍ക്കില്ളെന്നും സ്വതന്ത്രമായി നില്‍ക്കുമെന്നു വീരേന്ദ്രകുമാര്‍ പറഞ്ഞിരുന്നു. അതേസമയം പാര്‍ട്ടിയിലെ പ്രധാന നേതാക്കളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് വീരേന്ദ്രകുമാര്‍ സ്വതന്ത്രമായി നില്‍ക്കുമെന്ന നിലപാട് മാറ്റിയതെന്നാണ് വിവരം.


ജെഡിയു കേരള ഘടകം ശരത് യാദവിന് ഒപ്പമാണ് നില്‍ക്കേണ്ടതെന്നു വര്‍ഗീസ് ജോര്‍ജും ഷെയ്ഖ് പി. ഹാരിസും കെ.പി. മോഹനനും നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വീരേന്ദ്രകുമാറും നിലപാട് വ്യക്തമാക്കിയത്.