Thursday 26 April 2018

ജെഡിയു മുന്നണി വിടില്ലെന്ന് ഉമ്മന്‍ചാണ്ടി

By subhalekshmi B R.02 Jan, 2018

imran-azhar

കോട്ടയം: ജെഡിയു മുന്നണി വിടുമെന്ന് പ്രതീക്ഷിക്കുന്നില്ളെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മുന്നണി വിടേണ്ട സാഹചര്യം നിലവിലില്ള. യുഡിഎഫ് മുന്നണി വിടില്ളെന്ന് ചര്‍ച്ചയില്‍ ജെഡിയു നേതാക്കള്‍ പറഞ്ഞതായും ഉമ്മന്‍ചാണ്ടി പറഞ്ഞു.

 

അതേസമയം, മുന്നണിമാറ്റം സംബന്ധിച്ച് ജെഡിയുവിന്‍റെ അന്തിമ തീരുമാനം ജനുവരി 12ന് ചേരുന്ന സംസ്ഥാന കൌണ്‍സില്‍ യോഗത്തില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. രാജ്യസഭാ എംപി സ്ഥാനം വീരേന്ദ്രകുമാര്‍ രാജിവെച്ച സാഹചര്യത്തില്‍ മുന്നണി വിടുന്നത് വൈകിപ്പിക്കേണ്ടെന്ന നിലപാടാണ് പാര്‍ട്ടിയില്‍ ബഹുഭൂരിപക്ഷത്തിനുമെന്നാണ് വിവരം.